പാ​ക്കി​സ്ഥാ​നി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ന്ന​ത് ‘യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജി​ഹാ​ദി’​ൽ: മ​രി​ച്ച​ത് മ​ത​നേ​താ​ വ​ട​ക്കം 5 പേ​ർ

ഇ​സ് ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ മ​ത​നേ​താ​വ​ട​ക്കം അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ട ചാ​വേ​ർ സ്ഫോ​ട​നം ന​ട​ന്ന​ത് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജി​ഹാ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​സ് ലാ​മി​ക് മ​ത​പാ​ഠ​ശാ​ല​യു​ടെ പ​ള്ളി​യി​ൽ.

സ്ഫോ​ട​ന​ത്തി​ൽ സ്‌​കൂ​ൾ മേ​ധാ​വി ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 20 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. അ​ഫ്ഗാ​ൻ താ​ലി​ബാ​ൻ നേ​താ​ക്ക​ൾ പ​ഠി​ച്ചി​രു​ന്ന നൗ​ഷേ​ര​യി​ലെ അ​കോ​റ ഖ​ട്ട​ക് ടൗ​ണി​ലെ സെ​മി​നാ​രി​യാ​യ ദാ​ർ-​ഉ​ൽ-​ഉ​ലൂം ഹ​ഖാ​നി​യ സ്‌​കൂ​ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം. മൗ​ലാ​ന ഹ​മീ​ദ്-​ഉ​ൽ-​ഹ​ഖ് ഹ​ഖാ​നി ആ​ണു കൊ​ല്ല​പ്പെ​ട്ട സ്കൂ​ൾ മേ​ധാ​വി.

പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​കൂ​ടി​യ ആ​ളു​ക​ൾ പ​ള്ളി​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് പ്ര​ധാ​ന പ്രാ​ർ​ഥ​നാ ഹാ​ളി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ചാ​വേ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് മേ​ധാ​വി സു​ൽ​ഫി​ക്ക​ർ ഹ​മീ​ദ് സ്ഥി​രീ​ക​രി​ച്ചു.

മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഹ​മീ​ദ് ഹ​ഖാ​നി ആ​യി​രു​ന്നു ആ​ക്ര​മി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. താ​ലി​ബാ​ന്‍റെ സ്ഥാ​പ​ക​നാ​യ മു​ല്ല ഒ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​മ​ത​പാ​ഠ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.
പാ​ക്കി​സ്ഥാ​ന്‍റെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ർ ഭൂ​ട്ടോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ഈ ​മ​ദ്ര​സ​യ്ക്കെ​തി​രേ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment