സാധനങ്ങളുടെ വിലക്കയറ്റം ഉയരുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വിലയും കുത്തനെ ഉയരുകയാണ്. ഇങ്ങനെയുള്ളപ്പോൾ തെരുവിലെ ചെറുകിട ഭക്ഷണശാലകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ്.
ചെറിയ തുകയ്ക്ക് വയറും മനസും നിറയെ രുചികരമായ ഭക്ഷണം കഴിക്കാമെന്നത് തന്നെയാണ് ഇത്തരം കടകളുടെ പ്രത്യേകതയും. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഫരീദാബാദില്‍ നിന്നുള്ള ഒരു തെരുവിലെ ഭക്ഷണ കച്ചവടക്കാരന് തന്റെ കടയില്‍ വിശന്നെത്തുന്നവര്‍ക്ക് വെറും 199 രൂപയ്ക്ക് നല്‍കുന്നത് അണ്‍ലിമിറ്റഡ് വെജ് താലിയാണ്.
ഫരീദാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് ഔട്ട്ലെറ്റിലാണ് ഈ കട. എന്നാല്‍ 199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് താലി തരുമ്പോള്‍ ഒരു വ്യവസ്ഥ പാലിക്കേണ്ടതുണ്ട്. താലി പങ്കിട്ട് കഴിക്കാതെ ഒറ്റക്ക് അവിടെ ഇരുന്ന് തന്നെ കഴിക്കണമെന്നതാണ് വ്യവസ്ഥ.
ഈ അപൂർവ ഓഫറിനെക്കുറിച്ചുള്ള വീഡിയോ പ്രശസ്ത ഫുഡ് ബ്ലോഗര്‍ ഫുഡി വിശാല്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചു. ഇത് പോസ്റ്റ് ചെയ്തത് മുതല്‍ ധാരാളം പേരാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ട പലരും രുചികരമായ താലി പരീക്ഷിക്കാന്‍ ആഗ്രഹമുണ്ടെന്ന കമന്റുകളുമായെത്തി.