ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് വീ​ട്ടി​ലി​രു​ന്ന വ്യാ​യാ​മം ചെ​യ്ത് ഫി​റ്റാ​യ ശ​രീ​ര​വു​മാ​യി ഫോ​ട്ടോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ള്‍ എ​ല്ലാ​വ​രും ഞെട്ടി! ഉ​ണ്ണി മു​കു​ന്ദ​ൻ പറയുന്നു…

പ്രാ​യം എ​ഴു​പ​താ​യെ​ങ്കി​ലും മ​മ്മൂ​ട്ടി​യെ ക​ണ്ടാ​ല്‍ ഇ​പ്പോ​ഴും യു​വ​ന​ട​ന്മാ​ര്‍​ക്ക് മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന യു​വ​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേത് എ​ന്നേ ന​മു​ക്ക് തോ​ന്നൂ. അ​ത്ര​ത്തോ​ളം ശ​രീ​ര​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന വ്യ​ക്തി​യാ​ണ് മ​മ്മൂ​ട്ടി.

ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് വീ​ട്ടി​ലി​രു​ന്ന വ്യാ​യാ​മം ചെ​യ്ത് ഫി​റ്റാ​യ ശ​രീ​ര​വു​മാ​യി മ​മ്മൂ​ട്ടി ഫോ​ട്ടോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ള്‍ എ​ല്ലാ​വ​രും അ​തി​ശ​യി​ച്ചി​രു​ന്നു.

അ​ത്ര​ത്തോ​ളം മാ​റ്റം അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സം​ഭ​വി​ച്ചി​രു​ന്നു. ശ​രീ​ര​സൗ​ന്ദ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് മ​മ്മൂ​ട്ടി​യും ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കാ​റു​ണ്ട്.

യു​വ​ന​ട​ന്മാ​രെ പോ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫി​റ്റ്ന​സ് രീ​തി​ക​ള്‍ അ​ദ്ഭു​ത​പ്പെ​ടു​ത്താ​റു​ണ്ട്. പു​തി​യ സ്റ്റൈ​ലു​ക​ളും ഫാ​ഷ​നു​മെ​ല്ലാം ഫി​റ്റ്ന​സി​ന് പു​റ​മെ ശ​രീ​ര​ത്തി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് മ​മ്മൂ​ട്ടി.

-ഉ​ണ്ണി മു​കു​ന്ദ​ൻ

Related posts

Leave a Comment