രാ​ഷ്ട്രീ​യ​ത്തോ​ടും രാ​ഷ്ട്രീ​യ​ക്കാ​രോ​ടും ഉള്ളത് ന​ല്ല മ​തി​പ്പ്; ഉണ്ണീമുകുന്ദന്‍റെ രാഷ്ട്രീയ പ്രവേശനം വ്യാജപ്രചരണമോ; ഫേസ്ബുക്ക് കുറിപ്പുമായി നടൻ…


തി​രു​വ​ന​ന്ത​പു​രം: താ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ചേ​രു​മെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നു ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ അ​റി​യി​ച്ചു. കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ത​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​പ്പ​റ്റി​യു​ള്ള വാ​ർ​ത്ത​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തു വ്യാ​ജ​മാ​ണെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണു താ​രം അ​റി​യി​ച്ച​ത്.

ത​ന്നെ​പ്പ​റ്റി ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ എ​യ​ർ ചെ​യ്യു​ന്ന​തി​ന് മു​മ്പ് അ​തി​ലെ വ​സ്തു​ത പ​രി​ശോ​ധി​ക്കാ​ൻ ദ​യ​വാ​യി ത​യ്യാ​റാ​ക​ണ​മെ​ന്നും ഇ​തു​പോ​ലെ​യു​ള്ള വാ​ർ​ത്ത​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​രേ​ണ്ടി വ​രു​ന്ന​തു ന​ല്ല കാ​ര്യ​മ​ല്ലെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

“രാ​ഷ്ട്രീ​യ​ത്തോ​ടും രാ​ഷ്ട്രീ​യ​ക്കാ​രോ​ടും ന​ല്ല മ​തി​പ്പാ​ണു​ള്ള​ത്. കാ​ര​ണം അ​വ​ർ സ​മൂ​ഹ​ത്തെ നേ​രി​ട്ടു സ്വാ​ധീ​നി​ക്കു​ന്ന​വ​രാ​ണ്. രാ​ഷ്ട്രീ​യ​ത്തെ ഞാ​ൻ നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ല”- ഉ​ണ്ണി മു​കു​ന്ദ​ൻ കു​റി​ച്ചു.

ഉ​ണ്ണി മു​കു​ന്ദ​ൻ ഇ​പ്പോ​ൾ ഗാ​ന്ധ​ർ​വ ജൂ​നി​യ​ർ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തൊ​രു നീ​ണ്ട ഷെ​ഡ്യൂ​ളാ​ണെ​ന്നും അ​തേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പി​ന്നീ​ടു പ​ങ്കു​വയ്​ക്കാ​മെ​ന്നും താ​രം പ​റ​ഞ്ഞു.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ പാ​ല​ക്കാ​ട് നി​ന്നോ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നോ​മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​രം എ​ത്തി​യ​ത്.

Related posts

Leave a Comment