നടി ഊർമിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബംഗളൂരുവിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരൻ.
2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.
വിവാഹവേദിയിൽ താരങ്ങളായത് ബിജു മേനോനും ഭാര്യ സംയുക്ത വർമയുമാണ്. സംയുക്തയുടെ ബന്ധുവാണ് ഊർമിള ഉണ്ണി.
കുടുംബസമേതമാണ് ബിജു മേനോൻ പങ്കെടുത്തത്. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.