തൃ​ശൂ​ർ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു

തൃ​ശൂ​ര്‍: പ്ര​ശ​സ്ത​മാ​യ ഉ​ത്രാ​ളി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ഗു​രു​തി ത​റ​യ്ക്ക് മു​ൻ​പി​ലു​ള്ള ഭ​ണ്ഡാ​രം ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഏ​ക​ദേ​ശം 5000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.

നാ​ഗ​ത്ത​റ​യി​ലെ​യും ആ​ൽ​ത്ത​റ​യി​ലെ​യും ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ൾ​ക്ക് പ​ണ​മെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സ​മീ​പ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment