ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി കു​റേ​യ​ധി​കം ഫോ​ണ്‍​കോ​ളു​ക​ളും മെ​സേ​ജു​ക​ളും വ​രു​ന്നു​ണ്ട്, വേ​ട്ട​യാ​ടി മ​തി​യാ​യി​ല്ലെ​ങ്കി​ല്‍ കാ​ള്‍​ടെ​ക്സ് ജം​ഗ്ഷ​നി​ല്‍ വ​ന്നു​നി​ല്‍​ക്കാം, ഒ​റ്റ​വെ​ട്ടി​ന് തീ​ര്‍​ത്തേ​ക്ക​ണം..! വൈറല്‍ കുറിപ്പ്‌

ക​ണ്ണൂ​ർ: സി​പി​എം സൈ​ബ​ർ ഗുണ്ടാ സം​ഘം കു​ടും​ബ​ത്തി​നു​നേ​രേ വേ​ട്ട​യാ​ട​ൽ ന​ട​ത്തു​ന്ന​താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക. കോ​ഴി​ക്കോ​ട് ചോ​മ്പാ​ല സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സു​മേ​ഷി​ന്‍റെ ഭാ​ര്യ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യ വി​നീ​ത വേ​ണു​വാ​ണ് ത​ന്‍റെ കു​ടും​ബം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ തു​റ​ന്നെ​ഴു​തി​യ​ത്.

പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ര്‍​ത്താ​വ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി മ​ദ്യ​പ​ന്മാ​രാ​യ ചി​ല​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി കൈ​കാ​ര്യം ചെ​യ്‌​തെ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്.

പോ​ലി​സു​കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ വി​ട്ടി​ല്ല. അ​സ​മ​യ​ത്ത് അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്തി​ക്കു വേ​ണ്ടി പോ​കു​ന്ന​തി​നി​ട​യി​ല്‍ പി​ടി​കൂ​ടി​യെ​ന്ന് പി​ന്നീ​ട് ഇ​വ​ര്‍ ത​ന്നെ വാ​ര്‍​ത്ത​കൊ​ടു​ക്കു​ക​യും ചെ​യ്ത​താ​യി വി​നീ​ത ആ​രോ​പി​ക്കു​ന്നു.

സി​പി​എം സൈ​ബ​ർ സം​ഘ​ങ്ങ​ളാ​ണ് വ്യാ​ജ വാ​ർ​ത്ത​യു​ണ്ടാ​ക്കി ത​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. താ​ൻ ഷു​ഹൈ​ബ് വ​ധ​ക്കേ​സ് റി​പോ​ര്‍​ട്ട് ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നും ത​ന്നെ​യും കു​ടും​ബ​ത്തേ​യും അ​റി​യാ​വു​ന്ന​വ​രാ​ണ് ഭ​ര്‍​ത്താ​വി​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​പ​മാ​നി​ച്ച​തെ​ന്നും വി​നീ​ത പ​റ​യു​ന്നു.

“ഇ​നി​യും വേ​ട്ട​യാ​ടി മ​തി​യാ​യി​ല്ലെ​ങ്കി​ൽ കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ൽ വ​ന്ന് നി​ൽ​ക്കാം. ത​ല ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ത​ന്നെ. ഞ​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ളും. ഒ​റ്റ​വെ​ട്ടി​ന് തീ​ർ​ത്തേ​ക്ക​ണം’- എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് വി​നീ​ത പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

സു​ഹൃ​ത്തു​ക്ക​ളേ,

തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ ഒ​രു നീ​ണ്ട കു​റി​പ്പാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി കു​റേ​യ​ധി​കം ഫോ​ണ്‍​കോ​ളു​ക​ളും മെ​സേ​ജു​ക​ളും വ​രു​ന്നു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കു​മാ​യി ഒ​റ്റ മ​റു​പ​ടി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കാം എ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ന്‍റെ ഭ​ര്‍​ത്താ​വ് വ​ട​ക​ര ചോ​ന്പാ​ല​യി​ല്‍ നി​ന്ന് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ക​ണ്ണൂ​ര്‍ ഇ​രി​ട്ടി​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മി​ലി​ട്ട​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഞ​ങ്ങ​ളു​ടെ ഒ​രു സു​ഹൃ​ത്ത്, ഇ​പ്പോ​ള്‍ നോ​ര്‍​ത്ത് ഈ​സ്റ്റി​ലാ​ണ് ഉ​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ മാ​താ​പി​താ​ക്ക​ള്‍ പാ​യം ചീ​ങ്ങം​കു​ണ്ട​ത്തു​ള്ള വീ​ട്ടി​ല്‍ ഒ​റ്റ​ക്ക് താ​മ​സി​ക്കു​ക​യാ​ണ്.

ഈ ​സു​ഹൃ​ത്ത് എ​ന്‍റെ ഭ​ര്‍​ത്താ​വി​നെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സു​ഖ​വി​വ​രം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ന് പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളെ സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​യു​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്.

ബു​ധ​നാ​ഴ്ച പി​താ​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ണെ​ന്നും ഭ​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു. ഉ​ച്ച​ക്ക് ഞ​ങ്ങ​ളു​ടെ മ​റ്റ് ചി​ല സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളും അ​വി​ടെ പോ​വു​ക​യും ചെ​യ്തി​രു​ന്നു.

അ​ദ്ദേ​ഹം വീ​ണ്ടും നി​ര്‍​ബ​ന്ധി​ച്ച​ത് കൊ​ണ്ട് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വൈ​കീ​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി അ​വി​ടെ ക​യ​റാം എ​ന്ന് എ​ന്‍റെ ഭ​ര്‍​ത്താ​വ് സ​മ്മ​തി​ച്ചു. പ​തി​വ് പോ​ലെ സ്റ്റേ​ഷ​നി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ള്‍ എ​ന്നെ വി​ളി​ക്കു​ക​യും ഞ​ങ്ങ​ള്‍ ഇ​ക്കാ​ര്യം സം​സാ​രി​ക്കു​ക​യും ചെ​യ്ത​താ​ണ്.

ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യ​വേ പാ​യ​ത്തെ​ത്തി​യ അ​ദ്ദേ​ഹം ഫോ​ണ്‍ വ​ന്ന​തി​നാ​ല്‍ ബൈ​ക്ക് റോ​ഡ് സൈ​ഡി​ല്‍ നി​ര്‍​ത്തി സം​സാ​രി​ച്ചു. ഞ​ങ്ങ​ളു​ടെ മ​റ്റൊ​രു സു​ഹൃ​ത്തും അ​യ​ല്‍​വാ​സി​യു​മാ​യ പൊ​ലീ​സു​കാ​ര​നാ​ണ് വി​ളി​ച്ച​ത്.​ഡ്യൂ​ട്ടി​ക്ക് ശേ​ഷം ദീ​ര്‍​ഘ ദൂ​രം ബൈ​ക്ക് ഓ​ടി​ച്ച് വ​ന്ന​തി​നാ​ല്‍ ശ​രീ​ര​ത്തി​ന് അ​സ്വ​സ്ഥ​ത തോ​ന്നി.

അ​തു​കൊ​ണ്ട് ബൈ​ക്ക് വ​ച്ച​തി​ന് ഒ​രു മീ​റ്റ​ര്‍ താ​ഴ​ത്തേ​ക്ക്, ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ട് ത​ന്നെ ന​ട​ന്നു.(​അ​തൊ​രു ഇ​റ​ക്ക​മാ​യി​രു​ന്നു.​മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ണ്ടി നി​ര്‍​ത്താ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ല.) റോ​ഡി​ല്‍ നി​ന്നും ആ​ര്‍​ക്കും നോ​ക്കി​യാ​ല്‍ വ​ണ്ടി കാ​ണാം.

​അ​താ​യ​ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലൊ​ന്നും ആ​യി​രു​ന്നി​ല്ല എ​ന്ന​ര്‍​ത്ഥം. മ​റ്റ് വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ഒ​ക്കെ ഈ ​സ​മ​യം റോ​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. സു​ഹൃ​ത്തി​ന്‍റെ വീ​ടി​ന് ഏ​താ​ണ്ട് ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ഇ​പ്പു​റ​ത്ത് വ​ട്ടി​യ​റ എ​ന്ന സ്ഥ​ല​മാ​യി​രു​ന്നു അ​ത്.

ഈ ​സ​മ​യം അ​വി​ടെ​യെ​ത്തി​യ നാ​ല് പേ​ര്‍ എ​ന്തി​ന് വ​ന്ന​താ​ണ് , എ​ന്ത് ചെ​യ്യു​ന്നു എ​ന്ന രീ​തി​യി​ല്‍ ചോ​ദ്യം ചെ​യ്തു. അ​വ​ര്‍ ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്നു.

താ​ന്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും ഫോ​ണ്‍ വ​ന്ന​പ്പോ​ള്‍ വാ​ഹ​നം നി​ര്‍​ത്തി​യ​താ​ണെ​ന്നും മ​റു​പ​ടി ന​ല്‍​കി​യി​ട്ടും അ​വ​ര്‍ സ​ദാ​ചാ​ര പൊ​ലീ​സ് ച​മ​ഞ്ഞ് ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​ര്‍​ന്നു. ബൈ​ക്ക് എ​ടു​ത്ത് പോ​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പോ​കാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല.

പോ​ലീ​സു​കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​ര്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ വി​ളി​ച്ചു വ​രു​ത്തി. പ​തി​ന​ഞ്ചി​ല​ധി​കം ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി സ​ഭ്യ​മ​ല്ലാ​തെ സം​സാ​രി​ക്കാ​ന്‍ തു​ട​ങ്ങി.

സു​ഹൃ​ത്തി​നെ വി​ളി​ച്ച് നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല. മ​ഴ ചാ​റി തു​ട​ങ്ങി​യെ​ന്ന പേ​രും പ​റ​ഞ്ഞ് അ​വ​ര്‍ ബ​ല​മാ​യി സ​മീ​പ​ത്തെ വീ​ടി​ന​ടു​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.​വീ​ടി​ന്‍റെ മ​തി​ലി​ന​ക​ത്തേ​ക്ക് ക​യ​റ്റി നി​ര്‍​ത്തി, സം​ഘം ചേ​ര്‍​ന്ന് വ​ള​ഞ്ഞാ​യി പി​ന്നീ​ട് ചോ​ദ്യം ചെ​യ്യ​ലും ഭീ​ഷ​ണി​യും. ഇ​ത് ചി​ല​ര്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ലേ​ക്ക് സം​സാ​രം നീ​ങ്ങി​യ​പ്പോ​ള്‍ ഇ​രി​ട്ടി സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു ഫോ​ണ്‍ എ​ന്‍​ഗേ​ജ്ഡ് ആ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ഒ​രു പൊ​ലീ​സു​കാ​ര​ന്‍ ബ​ഹ​ളം കേ​ട്ട് എ​ത്തു​ക​യും അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.

പൊ​ലീ​സു​കാ​ര​ന്‍ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ അ​ക്ര​മി​ക​ള്‍, ര​ക്ഷ​പ്പെ​ടാ​നാ​യി പി​ന്നീ​ട് അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ട് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ന്‍ തു​ട​ങ്ങി. കൂ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രി​ല്‍ ഒ​രാ​ള്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്തു.

തു​ട​ര്‍​ന്ന് ഇ​രി​ട്ടി സ്റ്റേ​ഷ​നി​ലെ മൊ​ബൈ​ല്‍ പെ​ട്രോ​ളി​ങ് യൂ​ണി​റ്റ് എ​സ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി. അ​ത്ര​നേ​രം ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ മ​റ​ച്ചു വ​ച്ച് തെ​റ്റാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ക്ര​മി​ക​ളി​ല്‍ ചി​ല​ര്‍ എ​സ്‌​ഐ​യെ​യോ​ട് പ​റ​ഞ്ഞ​ത്. മ​ദ്യ​പി​ച്ചി​രു​ന്നു എ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ആ​ള്‍​ക്കൂ​ട്ട​ത്തെ പി​രി​ച്ചു വി​ട്ട് ഡി​പ്പാ​ര്‍​ട്ട് മെ​ന്റ് വാ​ഹ​ന​ത്തി​ല്‍ അ​വി​ടെ നി​ന്നും അ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ നി​ന്ന് മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും മ​ദ്യ​പി​ക്കു​ക​യോ യാ​തൊ​രു​വി​ധ ല​ഹ​രി വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യാ​ത്ത ആ​ളാ​ണ് എ​ന്‍റെ ഭ​ര്‍​ത്താ​വ്. സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ള്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മൊ​ഴി​യാ​യി ന​ല്‍​കു​ക​യും ചെ​യ്തു.

ദേ​ഹോ​പ​ദ്ര​വം ഉ​ണ്ടാ​വാ​ത്ത​തി​നാ​ലും, ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം അ​നു​ഭ​വി​ക്കു​ന്ന അ​വ​സ്ഥ ആ​യ​തി​നാ​ലും രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യി​ല്ല.

മ​റ്റ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ന​ല്‍​കി​യ മൊ​ഴി മ​തി​യെ​ന്ന് സ്റ്റേ​ഷ​നി​ല്‍ നി​ന്നും അ​റി​യി​ച്ചു. പി​ന്നാ​ലെ സ്‌​പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​ളി​ച്ചു.

അ​ദ്ദേ​ഹ​ത്തെ​യും യ​ഥാ​ര്‍​ത്ഥ വി​വ​ര​ങ്ങ​ള്‍ ത​ന്നെ അ​റി​യി​ച്ചു. വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ഞ​ങ്ങ​ള്‍ ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. വ​ള​രെ ഡെ​സ്പാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ഞാ​ന്‍ സ​മാ​ധാ​നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ന​ട​ന്ന​ത് കൃ​ത്യ​മാ​യും ഒ​രു സം​ഘം മ​ദ്യ​പാ​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​ദാ​ചാ​ര പൊ​ലീ​സി​ങ് ആ​ണ്. എ​ന്നാ​ല്‍ പി​റ്റേ ദി​വ​സം മു​ത​ല്‍ ക​ളി മാ​റി.

സി​പി​എ​മ്മി​ന്റെ സൈ​ബ​ര്‍ ഗ്രൂ​പ്പു​ക​ളി​ലും വാ​ട്ട്‌​സ് അ​പ് ഗ്രൂ​പ്പു​ക​ളി​ലും ഫേ​സ് ബു​ക്കി​ലും അ​ക്ര​മി​ക​ള്‍ എ​ടു​ത്ത വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് എ​ന്റെ ഭ​ര്‍​ത്താ​വി​നെ വ​ള​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി.

ഇ​ട​ത് അ​നു​കൂ​ല പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ക​ണ്ണൂ​രി​ലെ പ​ല ദൃ​ശ്യ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും വി​ളി​ച്ച് എ​ന്റെ ഭ​ര്‍​ത്താ​വി​നെ അ​നാ​ശ്യാ​സ​ത്തി​ന് പി​ടി​കൂ​ടി​യെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ശ​ത്രു​ത​യു​ടെ​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും പേ​രി​ല്‍ അ​ത്ത​രം ഒ​രു ദു​ഷ്പ്ര​ച​ര​ണ​ത്തി​ന് അ​വ​ര്‍ ത​ന്നെ ചു​ക്കാ​ന്‍ പി​ടി​ച്ചു.

തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ല്‍ തീ​ര്‍​ത്തും നി​ല​വാ​ര​മി​ല്ലാ​തെ , ഹീ​ന​മാ​യ ഭാ​ഷ​യി​ല്‍ ഒ​രു വാ​ര്‍​ത്ത​യും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഞ​ങ്ങ​ളു​ടെ വീ​ടു​ള്ള സ്ഥ​ല​ത്തെ​ക്കു​റി​ച്ചും ജോ​ലി​സ്ഥ​ല​ത്തെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കി,

ഐ​ഡ​ന്റി​റ്റി വെ​ളി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ആ ​വാ​ര്‍​ത്ത.​അ​സ​മ​യ​ത്ത് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി​യ പൊ​ലീ​സു​കാ​ര​നെ​തി​രെ അ​ന്വേ​ഷ​ണം എ​ന്നാ​ണ് വാ​ര്‍​ത്ത​യി​ല്‍ പ​റ​യു​ന്ന​ത്.

ബ​ഹു​മാ​ന​പ്പെ​ട്ട ലേ​ഖ​ക​നോ​ട് ഒ​രു ചോ​ദ്യം . അ​ല്ല​യോ സ​ര്‍ ഏ​താ​ണ് താ​ങ്ക​ള്‍ വി​വ​ക്ഷി​ക്കു​ന്ന ഈ ​അ​സ​മ​യം? രാ​ത്രി പ​ത്തി​ന് ശേ​ഷം എ​ന്നും ,അ​ര്‍​ധ​രാ​ത്രി​യെ​ന്നും വാ​ര്‍​ത്ത​യി​ല്‍ പ​റ​യു​ന്നു.

അ​താ​ണോ താ​ങ്ക​ള്‍ ഉ​ദ്ദേ​ശി​ച്ച അ​സ​മ​യം. ആ ​സ​മ​യ​ത്ത് ഒ​രാ​ള്‍​ക്ക് റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ന്‍ പാ​ടി​ല്ല എ​ന്നാ​ണോ? ബൈ​ക്ക് നി​ര്‍​ത്തി താ​ഴെ ഇ​റ​ങ്ങി ഫോ​ണ്‍ ചെ​യ്യാ​ന്‍ പാ​ടി​ല്ല എ​ന്നാ​ണോ? രാ​ത്രി​യി​ലെ പെ​ണ്‍​ന​ട​ത്തം ഒ​ക്കെ ആ​ഘോ​ഷ​മാ​ക്കി​യ സം​സ്ഥാ​ന​മ​ല്ലേ ഇ​ത്?

പി​ന്നീ​ട് പ​റ​യു​ന്ന​ത് കാ​ര്‍​പോ​ര്‍​ച്ചി​ല്‍ ഒ​ളി​ച്ചി​രു​ന്നു എ​ന്നാ​ണ്. ഏ​ത് വീ​ടി​ന്റെ ഏ​ത് കാ​ര്‍​പോ​ര്‍​ച്ചി​ല്‍ ഒ​ളി​ച്ചി​രു​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത്? റോ​ഡി​ല്‍ നി​ന്ന ഒ​രാ​ളെ നി​ര്‍​ബ​ന്ധ​മാ​യി 15 പേ​രി​ല​ധി​കം വ​രു​ന്ന സം​ഘം ത​ട​ഞ്ഞു​വ​ച്ച് ,ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ മ​തി​ലി​ന​ക​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സൈ​ബ​ര്‍ ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലും അ​ക്കാ​ര്യം പ​റ​യു​ന്നു​ണ്ട്. മ​ഴ വ​ന്ന​പ്പോ​ള്‍ മാ​റി നി​ന്നു എ​ന്ന്. വീ​ഡി​യോ​യി​ല്‍ അ​വ​ര്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന വീ​ട്ടി​ലു​ള്ള​വ​ര്‍ ബ​ഹ​ളം കേ​ട്ട​പ്പോ​ള്‍ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങി വ​ന്ന​ത്.

രാ​ഷ്ട്രീ​യ പ​ക പോ​ക്ക​ലി​ന്റെ ഭാ​ഗ​മാ​യി എ​ന്തും എ​ഴു​തി വി​ടാം. പ​ക്ഷേ അ​തി​ന് മാ​ധ്യ​മ​ധ​ര്‍​മം എ​ന്ന് വി​ളി​ക്കു​ന്ന​ത് അ​ശ്ലീ​ല​മാ​ണ്. പൊ​ലീ​സ് ര​ഹ​സ്യ​ങ്ങ​ള്‍ സ്വ​കാ​ര്യ ചാ​ന​ലി​ന് ചോ​ര്‍​ത്തി ന​ല്‍​കി​യ​തി​ന് പാ​ല​ക്കാ​ട്ടേ​ക്ക് സ്ഥ​ലം​മാ​റ്റി എ​ന്നാ​ണ് വാ​ര്‍​ത്ത​യി​ല്‍ പ​റ​യു​ന്ന​ത്. സ​ര്‍ ആ ​വി​വ​രം താ​ങ്ക​ള്‍​ക്ക് എ​വി​ടെ നി​ന്നാ​ണ് കി​ട്ടി​യ​ത്? അ​ത്ത​രം ഒ​രു ക​ണ്ടെ​ത്ത​ലും ഇ​തു​വ​രെ ഇ​ല്ല എ​ന്ന​താ​ണ് വ​സ്തു​ത.

ദേ​ശാ​ഭി​മാ​നി​യി​ല്‍ നി​ന്നും മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഇ​തി​ന് മു​ന്പ് ഞാ​ന്‍ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ല്‍ ക​ണ്ണൂ​രി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ വാ​ര്‍​ത്ത​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്റെ പേ​രി​ല്‍ പാ​ര്‍​ട്ടി പ​ത്ര​വും സി​പി​എ​മ്മും ഇ​ട​ത് അ​നു​കൂ​ല പൊ​ലീ​സ് അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ളും ഉ​പ​ദ്ര​വി​ച്ച​തി​ന് ക​ണ​ക്കി​ല്ല.

വാ​ര്‍​ത്ത എ​ഴു​തി​യ ന്യൂ​സ് എ​ഡി​റ്റ​ര്‍ പി​ന്നീ​ട് ഫോ​ണി​ല്‍ വി​ളി​ച്ച് മാ​പ്പ് പ​റ​യു​ക​യും, വ്യ​ക്തി​വി​രോ​ധ​മ​ല്ല പ്ര​ത്യ​യ​ശാ​സ്ത്ര​പ്ര​ശ്‌​ന​മാ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം പ​റ​ഞ്ഞ ആ ​പ്ര​ത്യ​യ​ശാ​സ്ത്രം എ​ന്തു​കൊ​ണ്ടോ എ​നി​ക്ക് മ​ന​സ്സി​ലാ​യി​ല്ല.

പ​ത്ര​ത്തി​ന്റെ ഇ​രി​ട്ടി ലേ​ഖ​ക​നെ ഒ​രു കാ​ര്യം മാ​ത്രം ഓ​ര്‍​മി​പ്പി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. അ​ങ്ങ​യു​ടെ മ​ക​ന്‍ സം​വി​ധാ​നം ചെ​യ്ത ഒ​രു സി​നി​മ​യു​ണ്ട്. സ​ദാ​ചാ​ര പൊ​ലീ​സി​ങ്ങി​നെ​തി​രെ സം​സാ​രി​ക്കു​ന്ന ഒ​രു സി​നി​മ​യാ​ണ​ത്. അ​ത് മു​ന്നോ​ട്ട് വെ​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തെ​യാ​കെ റ​ദ്ദ് ചെ​യ്യു​ന്ന​താ​ണ് താ​ങ്ക​ള്‍ എ​ഴു​തി​യ വാ​ര്‍​ത്ത.

ഇ​രി​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ മൊ​ഴി പ​രി​ശോ​ധി​ച്ചാ​ല്‍ പോ​ലും താ​ങ്ക​ള്‍​ക്ക് വ്യ​ക്ത​ത വ​ന്നേ​നെ. വീ​ണ്ടും മാ​ധ്യ​മ​ധ​ര്‍​മം ഓ​ര്‍​മി​പ്പി​ക്കു​ക​യ​ല്ല, പ​ക്ഷേ ആ ​പ​ക്ഷം കൂ​ടി ഉ​ള്‍​ക്കൊ​ള്ളി​ക്കാ​ന്‍ താ​ങ്ക​ള്‍​ക്ക് എ​ന്താ​യി​രു​ന്നു ത​ട​സ്സം?

ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്ത് മി​ലി​റ്റ​റി ഉ​ദ്യോ​ഗ​സ്ഥ​നെ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് വി​ളി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട​ല്ലോ. ത​ന്റെ വീ​ട്ടി​ലേ​ക്കാ​ണ് വ​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടും മ​റ്റൊ​ന്നാ​ണ് ക​ഥ​യെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​ന്‍ എ​ന്താ​ണ് വ്യ​ഗ്ര​ത.

ഇ​നി അ​നാ​ശാ​സ്യം എ​ന്ന് പാ​ടി ന​ട​ക്കു​ന്ന​വ​രോ​ട്. റോ​ഡി​ല്‍ നി​ന്നി​രു​ന്ന ഒ​രാ​ളെ നി​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് പി​ടി​കൂ​ടി എ​ന്ന് പ​റ​യു​ന്ന​ത്? നി​ങ്ങ​ള്‍ ത​ന്നെ പ്ര​ച​രി​പ്പി​ക്കു​ന്ന വീ​ഡി​യോ​യി​ല്‍ കാ​ണാം.( ര​തീ​ഷ്, രാ​ഹു​ല്‍ , വി​ഷ്ണു തു​ട​ങ്ങി​യ​വ​ര്‍ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് വീ​ഡി​യോ​യി​ല്‍ ത​ന്നെ വ്യ​ക്ത​മാ​ണ്) അ​ദ്ദേ​ഹം ഏ​തെ​ങ്കി​ലും വീ​ടി​ന്റെ ഉ​ള്ളി​ല​ല്ല നി​ല്‍​ക്കു​ന്ന​ത്.

മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ച്ച്, മാ​സ്‌​കും ഇ​ട്ട് , ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വ​രു​ന്ന അ​തേ വേ​ഷ​ത്തി​ല്‍ നി​ങ്ങ​ള്‍ തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്ന് മാ​ന്യ​മാ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യെ കാ​ണാ​ന്‍ പോ​യെ​ന്ന് പാ​ടി ന​ട​ക്കു​ന്ന​ണ്ട​ല്ലോ. അ​വ​ര്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്റെ ജോ​ലി സ്ഥ​ല​ത്താ​ണ് ഉ​ള്ള​ത്.

പി​ന്നെ എ​ന്താ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന​ര്‍​ത്ഥം. വ്യ​ക്ത​ത​യി​ല്ലാ​ത്ത​ത് നി​ങ്ങ​ളു​ടെ ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍​ക്കാ​ണ്. ഒ​രാ​ള്‍​ക്ക് യാ്ത്ര ​ചെ​യ്യു​ന്ന​തി​നും സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ പോ​കു​ന്ന​തി​നും നി​ങ്ങ​ളു​ടെ സ്വ​ഭാ​വ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​ണോ? റോ​ഡി​ല്‍ നി​ന്ന് ഫോ​ണ്‍ ചെ​യ്താ​ല്‍ അ​യാ​ള്‍ മോ​ഷ്ടാ​വാ​ണ് എ​ന്നാ​ണോ?

ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി , കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ ഷു​ഹൈ​ബ് വ​ധ​ത്തി​ന് ശേ​ഷം അ​തി​ഭീ​ക​ര​മാ​യ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ഞാ​നും ഭ​ര്‍​ത്താ​വും അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദേ​ശാ​ഭി​മാ​നി വാ​ര്‍​ത്ത​ക്ക് പു​റ​മെ ഇ​ട​ത് അ​നു​കൂ​ല പൊ​ലീ​സു​ക​രു​ടെ ഗ്രൂ​പ്പു​ക​ളി​ല്‍ വ്യാ​പ​ക​മാ​യ ഭീ​ഷ​ണി​യാ​ണ് ഉ​ണ്ടാ​യ​ത്.

ക്യാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ ക​യ​റി ത​ല്ലും കൊ​ല്ലും കാ​ല്‍​വെ​ട്ടും എ​ന്നൊ​ക്കെ​യാ​ണ് പൊ​ലീ​സു​കാ​ര്‍ ത​ന്നെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. എ​ന്റെ ഭ​ര്‍​ത്താ​വി​ന്റെ യൂ​ണി​ഫോ​മി​ട്ട ഫോ​ട്ടോ സൈ​ബ​ര്‍ ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഭീ​ഷ​ണി വേ​റെ​യും. മ​ട്ട​ന്നൂ​ര്‍ കോ​ട​തി​ക്ക് മു​ന്നി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ക​യ്യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മം ഉ​ണ്ടാ​യി. ഞാ​ന്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്‌​പോ​ള്‍ ഒ​രു സം​ഘം ആ​ളു​ക​ള്‍ പി​ന്‍​തു​ട​ര്‍​ന്നു.

എ​ന്റെ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ മാ​സ​ങ്ങ​ളോ​ളം സ്‌​കൂ​ളി​ലും ഡേ ​കെ​യ​റി​ലും വി​ടാ​ന്‍ പ​റ്റാ​ത്ത വി​ധം പേ​ടി​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ. എ​ന്തും ചെ​യ്യാ​ന്‍ മ​ടി​ക്കാ​ത്ത​വ​രാ​ണെ​ന്ന് നേ​രി​ട്ട് ബോ​ധ്യം വ​ന്ന ദി​വ​സ​ങ്ങ​ള്‍.

ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് ഞാ​ന്‍ ന​ല്‍​കി​യ പ​രാ​തി ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ച്ച​ത്. ഒ​രു സ്ത്രീ​യാ​ണെ​ന്ന പ​രി​ഗ​ണ​ന പോ​ലും ത​രാ​തെ​യു​ള്ള അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്റെ ചോ​ദ്യം ചെ​യ്യ​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല. നി​ന്റെ ഭ​ര്‍​ത്താ​വ് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ട​ല്ലേ​ടി എ​ന്ന് തു​ട​ങ്ങി വാ​ദി പ്ര​തി​യാ​യ അ​വ​സ്ഥ.

മാ​ന​സി​ക​മാ​യി അ​ത്ര​യും ത​ക​ര്‍​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ആ ​ഹ​രാ​സ്‌​മെ​ന്റ് സ​ഹി​ക്കാ​നാ​വാ​തെ അ​വി​ടി​രു​ന്നു പൊ​ട്ടി​ക്ക​ര​ഞ്ഞു​പോ​യി. അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ല്‍ അ​ദ്ദേ​ഹം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് അ​വ​ര്‍ പ​റ​ഞ്ഞ​തെ​ല്ലാം ത​മാ​ശ​യാ​ണെ​ന്നാ​ണ്. ത​ല്ലും കൊ​ല്ലും എ​ന്നൊ​ക്കെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ലെ ത​മാ​ശ ഇ​തു​വ​രെ മ​ന​സ്സി​ലാ​യി​ട്ടി​ല്ല. പ​രാ​തി, അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പ്ര​ഹ​സ​ന​ങ്ങ​ള്‍ അ​തോ​ടു​കൂ​ടി മ​തി​യാ​യി.

പി​ന്നീ​ടും എ​ന്റെ ഭ​ര്‍​ത്താ​വി​നെ​തി​രെ പ​ക​പോ​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നു. മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ ഏ​ഴ് ത​വ​ണ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത​ത്. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന് വേ​ണ്ടി ഒ​രു മാ​സം ഞാ​ന്‍ ക​ണ്ണൂ​രി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ ജോ​ലി ചെ​യ്യേ​ണ്ടി വ​ന്നു.

പൊ​ലീ​സി​ന്റെ കൊ​വി​ഡ് ആ​പ്പി​ല്‍ നി​ന്നും രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ന്ന വാ​ര്‍​ത്ത ആ ​സ​മ​യ​ത്താ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മ​റ്റ് ചാ​ന​ലു​ക​ള്‍​ക്ക് പി​ന്നാ​ലെ മൂ​ന്നാ​മ​തോ നാ​ലാ​മ​തോ ആ​യാ​ണ് ഞാ​നാ റി​പ്പോ​ര്‍​ട്ട് കൊ​ടു​ക്കു​ന്ന​ത്. വാ​ര്‍​ത്ത സ്ഥി​രീ​ക​രി​ക്കാ​ന്‍ അ​ത്ര​യും സ​മ​യം എ​ടു​ത്തു എ​ന്ന​താ​ണ് സ​ത്യം.

സി​ഐ മു​ത​ല്‍ മു​ക​ളി​ലേ​ക്ക് റാ​ങ്കി​ങ് ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കി​യ ഒ​രു ഗൂ​ഗി​ള്‍ മാ​പ്പ് ലി​ങ്കി​ല്‍ നി​ന്നാ​ണ് കൊ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ അ​ട​ക്കം ചോ​ര്‍​ന്ന​ത്. കൃ​ത്യ​മാ​യ സു​ര​ക്ഷ ഇ​ല്ലാ​തെ അ​ത് ത​യ്യാ​റാ​ക്കി​യ​താ​ണ് ചോ​രാ​ന്‍ കാ​ര​ണ​മാ​യ​ത്. ലി​ങ്കി​നൊ​പ്പം ന​ല്‍​കി​യ മെ​യി​ലി​ല്‍ നി​ന്നും അ​ത് ത​യ്യാ​റാ​ക്കി​യ സൈ​ബ​ര്‍ സെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ ഞാ​ന്‍ ഫോ​ണി​ല്‍ വി​ളി​ച്ചു.

വി​വ​രം ചോ​ര്‍​ന്ന​ത് സ​ത്യ​മാ​ണെ​ന്നും ആ ​ലി​ങ്ക് ലോ​ക്ക് ചെ​യ്‌​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു.(​ഫോ​ണ്‍ റെ​ക്കോ​ര്‍​ഡ് ക​യ്യി​ലു​ണ്ട്). ജി​ല്ലാ​ക​ല​ക്ട​റും അ​ത്ത​രം ലി​ങ്ക് വാ​ട്‌​സ് അ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ വ​ന്നെ​ന്നും വി​വ​ര​ചോ​ര്‍​ച്ച​യു​ണ്ടെ​ന്നും സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. അ​ത്ര​യും ആ​ധി​കാ​രി​ക​മാ​യി​രു​ന്നു ആ ​വാ​ര്‍​ത്ത.

എ​ന്നാ​ല്‍ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി എ​ന്റെ ഭ​ര്‍​ത്താ​വാ​ണ് വാ​ര്‍​ത്ത ചോ​ര്‍​ത്തി ന​ല്‍​കി​യ​തെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ടു. എ​ന്റെ​യും ഭ​ര്‍​ത്താ​വി​ന്റെ​യും ഫോ​ട്ടോ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മാ​ത്രം കി​ട്ടു​ന്ന ലി​ങ്ക് ആ​ണ് അ​തെ​ന്ന് ഓ​ര്‍​ക്ക​ണം. ഭീ​ഷ​ണി പോ​സ്റ്റി​നെ​തി​രെ​യും പ​രാ​തി ന​ല്‍​കി. പ​ക്ഷേ അ​തി​ന്‍​മേ​ല്‍ ഒ​ര​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ല​ന്ന് മാ​ത്ര​മ​ല്ല, അ​കാ​ര​ണ​മാ​യി ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യാ​ണ് ചെ​യ്ത​ത്. കൊ​വി​ഡ് രൂ​ക്ഷ​മാ​യ സ​മ​യ​ത്ത്, ലോ​ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്‌​പോ​ഴാ​യി​രു​ന്നു ഈ ​ന​ട​പ​ടി​ക​ള്‍.

സു​ര​ക്ഷ​യി​ല്ലാ​തെ ലി​ങ്ക് ത​യ്യാ​റാ​ക്കി​യ പൊ​ലീ​സു​കാ​ര​നെ​തി​രെ ഒ​ര​ന്വേ​ഷ​ണ​വും ഉ​ണ്ടാ​യി​ല്ല .കാ​ര​ണം അ​ദ്ദേ​ഹം ഭ​ര​ണ അ​നു​കൂ​ല പൊ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​മാ​യി​രു​ന്നു.

വി​ചി​ത്ര​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും അ​താ​ണ് യാ​ഥാ​ര്‍​ത്ഥ്യം. ജി​ല്ല മാ​റി സ്ഥ​ലം മാ​റ്റി​യ അ​സാ​ധാ​ര​ണ ന​ട​പ​ടി​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി. പൊ​ലീ​സ് ഹെ​ഡ് ക്വാ​ട്ടേ​ഴ്‌​സി​ല്‍ നി​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ,നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ക​യും കോ​ഴി​ക്കോ​ടേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തു.

രാ​വും പ​ക​ലും ഇ​ല്ലാ​തെ കൊ​വി​ഡ് ഡ്യൂ​ട്ടി. അ​വ​ധി പോ​ലും ഇ​ല്ലാ​ത്ത അ​വ​സ്ഥ. നി​ര​ന്ത​രം ട്രാ​ന്‍​സ്ഫ​ര്‍. പ്രാ​യ​മാ​യ അ​ച്ഛ​ന​മ്മ​മാ​ര്‍ ഉ​ള്‍​പ്പ​ടെ കു​ടും​ബ​മാ​കെ മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്നു. കു​ഞ്ഞു​ങ്ങ​ളും മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഞാ​ന്‍ ജോ​ലി വി​ടു​ന്ന​ത്. എ​ന്ത് കാ​ര്യ​ത്തി​ന് എ​ന്ന് പ​ല​രും ചോ​ദി​ച്ചു. അ​നു​ഭ​വി​ച്ചാ​ല്‍ മാ​ത്രം മ​ന​സ്സി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നേ എ​നി​ക്ക​തേ​ക്കു​റി​ച്ച് പ​റ​യാ​നു​ള്ളൂ.

തെ​ര​ഞ്ഞെ​ടു​പ്പ് റി​സ​ല്‍​ട്ട് വ​ന്ന ശേ​ഷം വാ​ട്‌​സ് ഗ്രൂ​പ്പു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി വീ​ണ്ടും ഭീ​ഷ​ണി തു​ട​ങ്ങി. യു​ഡി​എ​ഫ് അ​നു​കൂ​ല അ​സോ​സി​യേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​തു​കൊ​ണ്ട് എ​ന്റെ ഭ​ര്‍​ത്താ​വി​നെ ക​ണ്ണൂ​രി​ല്‍ കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്നും പ​ണി ക​ള​യു​മെ​ന്നും ആ​യി​രു​ന്നു ഭീ​ഷ​ണി. ഏ​ത് നി​മി​ഷ​വും അ​ടു​ത്ത ട്രാ​ന്‍​സ്ഫ​ര്‍ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​തി​നേ​ക്കാ​ള്‍ ഭീ​ക​ര​മാ​യ ടോ​ര്‍​ച്ച​റി​ങ് ആ​ണ് ഇ​പ്പോ​ള്‍ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹീ​ന​മാ​യ രീ​തി​യി​ല്‍ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണ്. സ്‌​പെ​ഷ്യ​ല്‍​ബ്രാ​ഞ്ച് റി​പ്പോ​ര്‍​ട്ട് തി​രു​ത്തി ,ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നീ​ക്കം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. അ​പ്പോ​ള്‍ പ​രാ​തി ന​ല്‍​കി​ക്കൂ​ടെ എ​ന്ന് ചോ​ദി​ക്കാം. മു​ന്‍ അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ പ​റ​യ​ട്ടെ. ചി​ല​രു​ടെ തി​ട്ടൂ​രം മാ​ത്ര​മേ ഇ​വി​ടെ ന​ട​പ്പാ​വൂ. എ​ന്താ​യാ​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

മൂ​ന്ന് വ​ര്‍​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്ന മെ​ന്റ​ല്‍ ട്രോ​മ ഊ​ഹി​ക്കാ​വു​ന്നി​ലും അ​പ്പു​റ​മാ​ണ്. പേ​ടി​ച്ച് ജീ​വി​ക്കേ​ണ്ട അ​വ​സ്ഥ.. ഞ​ങ്ങ​ളു​ടെ ആ​കെ​യു​ള്ള സ​ന്പാ​ദ്യ​വും ലോ​ണും സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​വും ഒ​ക്കെ ചേ​ര്‍​ത്ത് ഒ​രു ചെ​റി​യ സ്ഥ​ലം ക​ണ്ണൂ​രി​ല്‍ വാ​ങ്ങി​യി​രു​ന്നു.

അ​ത് വി​റ്റ് അ​വി​ടെ നി​ന്നും പ​ലാ​യ​നം ചെ​യ്യേ​ണ്ട അ​വ​സ്ഥ. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ പേ​ടി​ക്കേ​ണ്ട അ​വ​സ്ഥ. ഞാ​ന്‍ ഒ​രു പോ​സ്റ്റ് ഇ​ട്ടാ​ല്‍ അ​ത് എ​ന്റെ ഭ​ര്‍​ത്താ​വി​ന്റെ ജോ​ലി തെ​റി​പ്പി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​വ​സ്ഥ. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് അ​വ​ര്‍ ത​ന്നെ വീ​ണ്ടും വീ​ണ്ടും വാ​ചാ​ല​രാ​കും.

അ​ഞ്ച് വ​ര്‍​ഷം പൊ​ലീ​സ് ക​മ്മ്യൂ​ണി​റ്റി​യി​ല്‍ ജീ​വി​ച്ച​വ​രാ​ണ് ഞ​ങ്ങ​ള്‍. ഏ​ആ​ര്‍ ക്യാ​ന്പി​ലെ പൊ​ലീ​സ് ക്വാ​ട്ടേ​ഴ്‌​സി​ല്‍ .നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കി​ട​യി​ല്‍. ഒ​രാ​ളെ​യും ബു​ദ്ധ​മു​ട്ടി​ക്കു​ന്ന ഒ​രു കാ​ര്യ​വും ചെ​യ്തി​ട്ടി​ല്ല. ഒ​രു വാ​ക്കു കൊ​ണ്ടോ നോ​ക്കു കൊ​ണ്ടോ പോ​ലും. അ​ക്കാ​ര്യ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ​രാ​തി ഉ​ണ്ടെ​ന്നും തോ​ന്നു​ന്നി​ല്ല.

ജോ​ലി​ക്കി​ട​യി​ലും വ്യ​ക്തി ജീ​വി​ത​ത്തി​ലും അ​ത്ര​യും മാ​ന്യ​ത പു​ല​ര്‍​ത്തു​ന്ന​യാ​ളാ​ണ് എ​ന്റെ ഭ​ര്‍​ത്താ​വ്. സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി എ​ന്ന​തി​ന്റെ പേ​രി​ല്‍ മാ​ത്രം ഒ​രാ​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ശ​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. അ​താ​ണ് വേ​ദ​നി​പ്പി​ക്കു​ന്ന​ത്.

ആ​രു​ടെ​യും സ​ഹ​താ​പ​മോ പി​ന്തു​ണ​യോ തേ​ടി​യ​ല്ല പോ​സ്റ്റ്. നി​ര​വ​ധി ത​വ​ണ എ​ഴു​താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പേ​ടി​ച്ചി​ട്ട് ത​ന്നെ​യാ​ണ് എ​ഴു​താ​ഞ്ഞ​ത്. ഇ​തൊ​ക്കെ നി​സ്സാ​ര​മെ​ന്ന് തോ​ന്നു​ന്ന​വ​ര്‍ ഉ​ണ്ടാ​കാം.

പ​ക്ഷേ നാ​ളെ ആ​ര്‍​ക്കും ഇ​ത്ത​രം അ​വ​സ്ഥ ഉ​ണ്ടാ​കാം എ​ന്ന് ഓ​ര്‍​മി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. സ​ദാ​ചാ​ര പൊ​ലീ​സു​കാ​രും അ​വ​ര്‍​ക്ക് ചൂ​ട്ട് പി​ടി​ക്കു​ന്ന​വ​രും എ​വി​ടെ​യും പ​തു​ങ്ങി​യി​രു​പ്പു​ണ്ട്. അ​ത്ത​ര​ക്കാ​രെ പി​ന്തു​ണ​ക്കാ​ന്‍ , മ​നു​ഷ്യ​ത്വ​ത്തെ​ക്കു​റി​ച്ച് പാ​ടു​മെ​ങ്കി​ലും , അ​താ​കെ റ​ദ്ദ് ചെ​യ്ത് , ജ​നാ​ധി​പ​ത്യ​ത്തി​ന്റെ കു​പ്പാ​യ​മി​ട്ട ഫാ​സി​സ്റ്റു​ക​ളാ​യി ഇ​റ​ങ്ങും. ജാ​ഗ്ര​ത…

വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം പി​ന്തു​ണ​ച്ച ചി​ല ന​ല്ല സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. അ​തി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ വി​ശ്വാ​സി​ക​ളും ഉ​ണ്ട്.​അ​വ​രെ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ക്കു​ന്നു. ഈ ​പോ​സ്റ്റി​ന് താ​ഴെ ഒ​രു ച​ര്‍​ച്ച​ക്ക് പ​റ്റു​ന്ന ഒ​രു മാ​ന​സി​കാ​വ​സ്ഥ​യി​ല​ല്ല.

ഞാ​ന്‍ എ​ഴു​തി​യ വ​സ്തു​ത​ക​ള്‍ നി​ങ്ങ​ള്‍​ക്ക് വി​ശ്വ​സി​ക്കാം വി​ശ്വ​സി​ക്കാ​തി​രി​ക്കാം. അ​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഇ​ഷ്ടം. ആ​രോ​ടും പ​രി​ഭ​വ​വും പ​രാ​തി​യും​ഇ​ല്ല. വ​ള​രെ മോ​ശ​മാ​യ ച​ര്‍​ച്ച​ക്ക് പ​ല​രും ഈ ​പോ​സ്റ്റ് ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഇ​തി​ലും വ​ലി​യ ആ​ക്ര​മ​ണ​മാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​റി​യാം.

അ​വ​സാ​ന​മാ​യി ഒ​രു കാ​ര്യ​മേ പ​റ​യാ​നു​ള്ളൂ. ഇ​നി​യും വേ​ട്ട​യാ​ടി മ​തി​യാ​യി​ല്ലെ​ങ്കി​ല്‍ കാ​ള്‍​ടെ​ക്‌​സ് ജ​ങ്ഷ​നി​ല്‍ വ​ന്ന് നി​ല്‍​ക്കാം. ത​ല ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് ത​ന്നെ. ഞ​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ളും. ഒ​റ്റ​വെ​ട്ടി​ന് തീ​ര്‍​ത്തേ​ക്ക​ണം. ‘

Related posts

Leave a Comment