പ്രകോപനപരമായ മുദ്രവാക്യം; ക​ണ്ണൂ​രി​ൽ ഹി​ന്ദു​ഐ​ക്യ​വേ​ദി​യു​ടെ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത വത്സങ്കേരി ഉൾപ്പെടെ 300ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സ്


ക​ണ്ണൂ​ർ: കേ​ര​ളം മ​ത​ഭീ​ക​ര​ത​യ്ക്ക് കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് മു​ദ്ര​വാ​ക്യ​മു​യ​ർ​ത്തി ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത 300 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സ്.

സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി,ആ​ർ​എ​സ്എ​സ് പ്രാ​ന്ത സം​ഘ​ചാ​ല​ക് കെ.​കെ. ബ​ല​റാം, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഘം​ചേ​ർ​ന്ന് പ്ര​തി​ഷേ​ധി​ച്ച​തി​നും ക​ലാ​പാ​ഹ്വ​ാനം ന​ട​ത്തി​യ​തി​നു​മാ​ണ് കേ​സ്. ത​ല​ശേ​രി​യി​ൽ വി.​ശ​ശി​ധ​ര​ൻ, പി.​വി. ശ്യാം ​മോ​ഹ​ൻ തു​ട​ങ്ങി പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പാ​നൂ​ർ, കൂ​ത്തു​പ​റ​ന്പ്, ഇ​രി​ട്ടി, പേ​രാ​വൂ​ർ, ച​ക്ക​ര​ക്ക​ല്ല്, മ​ട്ട​ന്നൂ​ർ, ത​ളി​പ്പ​റ​ന്പ്, ക​ണ്ണ​പു​രം, പ​യ്യ​ന്നൂ​ർ, ആ​ല​ക്കോ​ട് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

Related posts

Leave a Comment