കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത് ഏഴ് മാസം മുമ്പ്! ഒടുവില്‍ വന്ദനയുടെ കുറ്റസമ്മതം…

ഗു​വാ​ഹ​ത്തി: ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​മാ​താ​വി​നെ​യും കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി, മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ചു മൂ​ന്നു ദി​വ​ത്തോ​ളം ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം 150 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ഉ​പേ​ക്ഷി​ച്ചു.

അ​സ​മി​ൽ ഗു​വാ​ഹ​ത്തി​ക്കു സ​മീ​പം വ​ന്ദ​ന ക​ലി​റ്റ എ​ന്ന യു​വ​തി​യാ​ണ് നി​ഷ്ഠൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

വ​ന്ദ​ന​യു​ടെ ഭ​ർ​ത്താ​വ് അ​മ​ർ​ജ്യോ​തി ഡേ, ​ഇ​യാ​ളു​ടെ മാ​താ​വ് ശ​ങ്ക​രി ഡേ ​എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഏ​ഴു മാ​സം മു​ൻ​പു ന​ട​ന്ന കൊ​ല​പാ​ത​കം തി​ങ്ക​ളാ​ഴ്ച​യാ​ണു പു​റ​ത്ത​റി​ഞ്ഞ​ത്.

വ​ന്ദ​ന​യു​ടെ വി​വാ​ഹേ​ത​ര​ബ​ന്ധ​മാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് 17നാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വ​ന്ദ​ന​യാ​ണു മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ത്. പി​ന്നീ​ട് ഇ​വ ഫ്രി​ഡ്ജി​നു​ള്ളി​ൽ ‍സൂ​ക്ഷി​ച്ചു.

മൂ​ന്നു ദി​വ​സ​ത്തോ​ളം ഫ്രി‍​ജി​ൽ സൂ​ക്ഷി​ച്ച ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ, വ​ന​ന്ദ​യും കാ​മു​ക​നും ചേ​ർ​ന്ന് അ​യ​ൽ സം​സ്ഥാ​ന​മാ​യ മേ​ഘാ​ല​യ​യി​ലെ ചി​റാ​പു​ഞ്ചി​യി​ലെ​ത്തി​ച്ച് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

അ​മ​ർ​ജ്യോ​തി ഡേ​യും മാ​താ​വ് ശ​ങ്ക​രി​യെ​യും കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ വ​ന്ദ​ന​ത​ന്നെ​യാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ത്ത് വ​ന്ദ​ന​യു​മാ​യി പോ​ലീ​സെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വ​ന്ദ​ന​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പു​റ​മെ കൊ​ല​പാ​ത​ക​ത്തി​നും തെ​ളി​വു ന​ശി​പ്പി​ക്കാ​നും സ​ഹാ​യി​ച്ച അ​രൂ​പ് ദേ​ക്ക, ധ​ൻ​ജി​ത് ദേ​ക്ക എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment