അപകടങ്ങൾ മൂലമുണ്ടാകുന്ന രക്തക്കുഴൽ തടസം, രക്തസ്രാവം, കൈകാലുകൾ നഷ്ടപ്പെടുന്നത്, ഇത്തരം മുറിവുകൾ വാസ്കുലർ സർജറിയിൽ അടിയന്തര ശസ്ത്രക്രിയ വഴി സുഖപ്പെടുത്താം.
വെരിക്കോസ് വെയിൻ
പാരന്പര്യം, കൂടുതൽ നിന്ന് ജോലി, എല്ലാം വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ ഒഴുക്ക് ഹൃദയത്തിലേക്കാണ് ഈ ഒഴുക്ക്, ദിശമാറി കാലിലേക്കുതന്നെ ഒഴുകി, സിരകളിലെ സമ്മർദം വർധിപ്പിച്ച് വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകളിലെ തടസവും കാരണമാകുന്നു.
സിരകളിലെ അമിത സമ്മർദം കാലിലെ കഴപ്പ്, വേദന, ക്ഷീണം തുടങ്ങി തടിച്ച ഞരന്പുകൾ, ഞരന്പ് പൊട്ടി രക്തസ്രാവം, കാലുകളിലെ കറുപ്പുനിറം, എക്സിമ, വ്രണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
സിരകളിലെ തടസം, ദിശമാറ്റം, എവിടെ നിന്ന് എന്ന് സ്കാനിൽ (ഡോപ്ളർ) തിരിച്ചറിഞ്ഞ് ദിശമാറ്റം വരുന്നിടം ചികിത്സിച്ച് സുഖപ്പെടുത്താം.
വാസ്കുലർ സർജറിയിൽ സർജറിക്ക് പുറമേ , മയക്കം ആവശ്യമില്ലാത്ത സക്ളിറൊതെറാപ്പി (ഇൻജക്ഷൻ ചികിത്സ) ആധുനിക ലേസർ ചികിത്സ എന്നിവ ലഭ്യമാണ്.
ത്വക്കിന് മാറ്റങ്ങൾ വന്ന് വ്രണങ്ങളായാൽ പരിപൂർണമായി അസുഖം മാറ്റാൻ സാധ്യമല്ല എന്നതിനാൽ, വെരിക്കോസ് തിരിച്ചറിഞ്ഞാൽ നേരത്തെ ചികിത്സിക്കണം. സിരകളിലെ തടസം തിരിച്ചറിഞ്ഞാൽ അവ നീക്കുന്ന ബലൂണ് സർജറിയും -“സ്റ്റെന്റ്” – വേണ്ടിവരും.
അവഗണിച്ചാൽ…
പുകവലി മൂലമുണ്ടാകുന്ന അപകടങ്ങൾ നമുക്ക് സുപരിചിതമാണല്ലോ. അടുത്തിടെ അന്പത് വയസ്സുള്ള ഒരാൾ, കാലുവേദനയിൽ തുടങ്ങി ചികിത്സതേടി പല ആശുപത്രികളിൽ രണ്ടു മാസത്തേളം അലഞ്ഞ് വാസ്കുലർസർജറി ചികിത്സയ്ക്ക് എത്തിയപ്പോഴെക്കും രക്ഷിക്കാൻ സാധിക്കാത്ത വിധം പാദങ്ങൾ നശിച്ചിരുന്നു. വാസ്കുലർ രോഗ ചികിത്സകളിൽ സമയം പ്രധാനമാണ്. അവഗണിച്ചാൽ അംഗവൈകല്യംഉറപ്പ്.
പ്രമേഹബാധിതരിൽ വേദന…
കൈകാലുകളിലെ രക്തധമനി തടസമുണ്ടെങ്കിൽ നടക്കുന്പോൾ അനുഭവിക്കുന്ന പേശിവേദനയിൽ തുടങ്ങി വെറുതെ നടക്കുന്പോൾ വേദന, വിരലുകൾ കറുത്തു വരിക, ഉണങ്ങാത്ത മുറിവ് ബലക്കുറവ് എന്നിവ അനുഭവപ്പെടുന്നു.
എല്ലാ വാസ്കുലർ അസുഖങ്ങൾക്കും വേദന സാധാരണമാണ്. എന്നാൽ പ്രമേഹ രോഗികൾക്ക് വേദന അനുഭവപ്പെടണമെന്നില്ല. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വാസ്കുലർ സർജറി വിഭാഗത്തിൽ ചികിത്സ തേടണം. മറ്റു വിഭാഗങ്ങളിൽ ഇതിന് ചികിത്സ ലഭിക്കില്ല എന്നുമാത്രമല്ല സമയം നഷ്ടപ്പെടുത്തുന്നു.
മരുന്നുകൾ തുടരണം
രക്തധമനി തടസമുള്ളവർക്ക് മുറിവ് ഉണങ്ങാൻ ശേഷി ഉണ്ടാവില്ല. ഉണങ്ങിയ ചെടിക്ക് വെള്ളം എത്തിക്കുന്നതുപൊലെ കാലുകൾക്ക് രക്തം എത്തിക്കണം. എന്നാൽ മാത്രമേ ഈ മുറിവുകൾ ഉണങ്ങൂ.
നമ്മളെ ചികിത്സിക്കുന്ന പല ഡോക്ടർമാരും രക്തക്കുറവ് തിരിച്ചറിയാതെ ഉണക്കിത്തരാം എന്ന് പറഞ്ഞ് ചികിത്സിക്കുന്നു. അവർ ചികിത്സിക്കുന്ന 85% മുറിവുകളും ഉണങ്ങും. 15% രക്തകുറവ് നേരിടുന്നവർ അംഗവൈകല്യത്തിൽ കലാശിക്കും.
ഇത് തിരിച്ചറിഞ്ഞ് സമയം പാഴക്കാതെ രക്ത ധമനി തടസം ഉണ്ടോ എന്ന് സ്കാൻ ചെയ്ത് വാസ്കുലർ വിഭാഗങ്ങളിലേക്ക് ചികിത്സനേടണം. അംഗവൈകല്യം ഉറപ്പായ 90% കാലുകളും ഇപ്രകാരം രക്ഷിക്കാം. ഹൃദയരോഗ തുടർചികിത്സപോലെ എല്ലാ വാസ്കുലർ രോഗങ്ങൾക്കും മരുന്നുകൾ തുടരണം. (തുടരും)