‘പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. ‘വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം’. എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രത്തിന്റെ ലിങ്ക് പങ്കുവച്ചത്.
സിനിമ തീയറ്ററിലെത്തിക്കുന്നതിന് ടോവിനോ എതിരാണെന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ ഇതിനെതിരേ ടോവിനോ പ്രതികരിച്ചു. വഴക്ക് ഒരു നല്ല സിനിമയാണ്, അഭിനയിച്ചിട്ടുള്ള ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്ന് ടോവിനോ പറഞ്ഞു. പരിചയപ്പെട്ട കാലത്തെ സനലേട്ടനോട് എനിക്ക് ഇപ്പോഴും സ്നേഹമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് അത്യധികം വേദന ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.