2009-ൽ ഞാൻ ആദ്യമായി വിമാനത്തിൽ കയറി. ആദ്യത്തെ വിദേശ വിമാനയാത്ര യുഎസിലേക്കായിരുന്നു. ഫ്ലൈറ്റ് നടപടികളെ ക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.
ഞാൻ വെയിറ്റിംഗ് ഏരിയയിൽ ഇരിക്കുന്നതിനിടെ ഉറങ്ങിപ്പോയി. പാതി മയക്കത്തിനിടെ ‘കാവിൽക്കുന്ന് ബാബു’ എന്ന് വിളിച്ച് പറയുന്നത് ഞാൻ കേൾക്കുന്നുണ്ട്.
കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്നെ എഴുന്നേൽപ്പിച്ചു. എനിക്ക് വേണ്ടി കുറേ യാത്രക്കാരും വിമാനവും കാത്തുകിടക്കുകയാണ് എന്ന് അറിയിച്ചു.
അപ്പോഴാണ് അവർ എന്റെ പേരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനൗൺസ് ചെയ്തത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ കാരണം ഫ്ലൈറ്റ് ടേക്ക് ഓഫ് സമയം പോലും കടന്നുപോയി.
ഉടൻ തന്നെ ഞാൻ ഫ്ലൈറ്റിലേക്ക് കയറാൻ ഓടി. ഞാൻ കയറി ചെന്നപ്പോൾ എല്ലാവരും എന്നെ നോക്കാൻ തുടങ്ങി. എനിക്ക് സ്വയം അപ്പോൾ ഒരു ജയിൽപ്പുള്ളിയാണോ ഞാൻ എന്ന് വരെ തോന്നിപ്പോയി. -വീണ നായർ