പാലക്കാട്: അനുപ്പൂരില്‍ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കൈത്താങ്ങായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍. നിലവിൽ ചിറ്റൂര്‍ താലൂക്കാശുപത്രിയിൽ അമ്മയും കുഞ്ഞും ചികിത്സയിലാണ്.
ഇരുവരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ നിൽക്കെ ജോലി സ്ഥലത്ത് വച്ചാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്.
അവസരോചിതമായ ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിൽ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് രക്ഷിച്ച ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളിലൊന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം.