ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ നീളൻ മുടിക്കാരി നായികയെ ആരും മറന്നിട്ടുണ്ടാകില്ല.
നാടൻ സ്റ്റൈലിൽ പ്രേക്ഷകർക്കു മുമ്പിലെത്തിയ വീണ നന്ദകുമാറിന്റെ ഏറ്റവും പുതിയ സാരി ലുക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഒലിവ് പച്ച നിറത്തിലുള്ള പ്ലെയ്ൻ സിൽക്ക് സാരിയിൽ റോസ് നിറത്തിലുള്ള ബോർഡറുകളും കാണാം. ഗോൾഡ് നിറത്തിലുള്ള ചെയ്നിൽ സ്റ്റോണുകൾ വരുന്ന ഹെവിയായിട്ടുള്ള നെക്ലസും അണിഞ്ഞിരിക്കുന്നു. വീണയുടെ സ്ഥിരം സ്റ്റൈൽ പോലെ തന്നെ മുടി അഴിച്ചിട്ടിരിക്കുന്നു. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.