വണ്ടിത്താവളം: കുറഞ്ഞ നിരക്കിൽ പൊതു ജനത്തിനു പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തിൽ പെരുമാട്ടി സഹകരണ ബാങ്ക്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന പച്ചക്കറിസ്റ്റാൾ ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി.
വണ്ടിത്താവളം എംഎസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തംഗം വി.മുരുകദാസ് മീനാക്ഷിപുരം പോലിസ് സബ് ഇൻസ്പെക്ടർ എ.ആദം ഖാൻ പച്ചക്കറി നൽകി ഉദ്ഘാടനം ചെയ്തു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷ ഷർമ്മിള രാജൻ ,വിനോദ് ബാബൂ, പഞ്ചായത്തംഗം അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഇന്നലെ വണ്ടിത്താവളം, പള്ളി മൊക്ക്, മുപ്പൻകുളം ,അത്തിമണി ,കുമൻ കാട് ,പാറക്കളം വിളയോടി ,പള്ളത്താം പുള്ളി ഉൾപ്പെടെ സ്ഥലങ്ങളിൽ പച്ചക്കറി വാഹനം എത്തിയിരുന്നു.
ഇന്നു പെരുമാട്ടി പഞ്ചായത്തിന്റെ കിഴക്കൻ മേഖലിയേക്കാണ് പച്ചക്കറി വാഹനം സഞ്ചരിക്കുന്നത്. ലോക്ക് ഡൗണ്‍ പിൻവലിച്ച് സാധാരണ നിലക്ക് എത്തുന്നത് വരെ മൊബൈൽ യുണിറ്റ് തുടരാനാണ് ലക്ഷ്യമിടുത്തത.്