ഈ കുട്ടിക്ക് നായികയാവാനുള്ള സൗന്ദര്യമൊന്നും ഇല്ലെന്നാണ് ഒരു നിർമാതാവ് പറഞ്ഞത്. എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് എന്നെ വളരെയധികം ബാധിച്ചു.
അന്നത്തെ ആ കൂടിക്കാഴ്ചയ്ക്കുശേഷം ആറുമാസത്തോളം കണ്ണാടിയില്‍ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചു.
പക്ഷേ ലക്ഷ്യംകാണാനുള്ള തീവ്രമായ ആഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു. എനിക്കുനേരേ ഉയർന്നിരുന്ന ബോഡി ഷെയ്മിംഗ് കമന്റുകൾക്ക് കാരണം എന്നോട് ആർക്കോ ഉണ്ടായ വ്യക്തിവിരോധമാവാം. ഇപ്പോൾ അതോർക്കുമ്പോൾ കുഴപ്പമില്ല. -വിദ്യാ ബാലൻ