യേ​ശു​ദാ​സി​ന്‍റെ മ​ക​നാ​ണെ​ന്ന് സ്വ​യം പ​റ​ഞ്ഞു​കൊ​ണ്ട് ന​ട​ന്നി​ട്ട് കാ​ര്യ​മി​​ല്ലെന്ന് വിജയ് യേശുദാസ്

“”യേ​ശു​ദാ​സി​ന്‍റെ മ​ക​നാ​ണെ​ന്ന് സ്വ​യം പ​റ​ഞ്ഞു​കൊ​ണ്ട് ന​ട​ന്നി​ട്ട് കാ​ര്യ​മി​ല്ല, ന​മു​ക്ക് എ​ങ്ങും എ​ത്താ​നാ​കി​ല്ല. ഇ​ത്ര​യും വ​ലി​യൊ​രു മ​നു​ഷ്യ​ന്‍റെ മ​ക​നാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ന​ട​ന്നു ക​ഴി​ഞ്ഞാ​ൽ ന​മു​ക്ക് പി​ന്നെ ജീ​വി​ക്കാ​നാ​കി​ല്ല.

ക​രി​യ​റി​നാ​യി ന​മ്മ​ൾത​ന്നെ പ​രി​ശ്ര​മി​ക്ക​ണം. വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ൽത​ന്നെ സം​ഗീ​ത​മാ​ണ് എ​ന്‍റെ ലോ​ക​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ചെ​റു​പ്പം മു​ത​ൽ അ​പ്പ​യു​ടെ സം​ഗീ​തം കേ​ട്ട് വ​ള​ർ​ന്ന​തു​കൊ​ണ്ടാ​കാം ആ ​ഇ​ഷ്ടം കു​ഞ്ഞി​ലേ ഉ​ണ്ടാ​യി​രു​ന്നൂ.

സ്‌​കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​പ്പോ​ഴും ഇ​ഷ്ടം മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും ഹൈ​സ്‌​കൂ​ൾ കാ​ല​ഘ​ട്ടം മു​ഴു​വ​ൻ പ​ഠ​ന​ത്തി​ൽ ആ​യി​രു​ന്നു ശ്ര​ദ്ധ.

പി​ന്നെ അ​വി​ടെത്തന്നെ പി​യാ​നോ ഒ​ഡി​ഷ​നി​ലൂ​ടെ ഒ​രു കോ​ളജി​ൽ അ​ഡ്മി​ഷ​നും ആ​യി. അ​വി​ടെ​വച്ച് വോ​ക്ക​ൽ ട്രെ​യി​നിം​ഗ് സ്റ്റാ​ർ​ട്ട് ചെ​യ്ത​പ്പോ​ഴാ​ണ് എ​ന്‍റെ ഉ​ള്ളി​ലെ ഗാ​യ​ക​നെ തി​രി​ച്ച​റി​യു​ന്ന​ത്.” -വി​ജ​യ് യേ​ശു​ദാ​സ്

Related posts

Leave a Comment