ഗായകനായി എത്തി പിന്നീട് നടനായും സംവിധായകനായുമെല്ലാം മലയാള സിനിമ കീഴടക്കിയ താരമാണ് വിനീത് ശ്രീനിവാസന്.
അച്ഛന് ശ്രീനിവാസന്റെ പാത പിന്തുടര്ന്ന് തന്നെയാണ് വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചത്.
പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് സംവിധായകന്, തിരക്കഥ രചന തുടങ്ങിയ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രന് സാധിച്ചു.
എന്നാല്‍ ഇപ്പോള്‍ ഇതാ താന്‍ തന്റെ ജീവിതത്തില്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന് ഇതേ കുറിച്ച് തുറന്നു പറഞ്ഞത്.
വിനീതിന്റെ അനിയനും നടനും സംവിധായകനുമായ ധ്യാന്‍ പറ്റിക്കാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, ധ്യാന്‍ ഒരുപാട് പറ്റിച്ചിട്ടുണ്ടെന്നും താന്‍ ഒരുപാട് പറ്റിക്കപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞത്.
ഒരിക്കല്‍ ധ്യാനിന്റെ ഷോട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞ് പണം വാങ്ങിയിട്ട് ഇന്ന് വരെ ആ ഷോട്ട് ഫിലിം പുറത്തിറങ്ങിട്ടില്ല.
ഒരിക്കല്‍ അവന്റെ ലാപ്പ്ടോപ്പിലാണ് താന്‍ ആ ഷോട്ട് ഫിലിം കണ്ടെതെന്നും വിനീത് പറഞ്ഞു.
ഷോട്ട് ഫിലിമിന് വാങ്ങിയ പണത്തിന്റെ പകുതിയുടെ പകുതി വെച്ച് ഷോട്ട് ഫിലിം ചെയ്തിട്ട് ബാക്കി കാശിന് അവന് ഗോവയ്ക്ക് ട്രിപ്പ് പോയെന്ന് അവന് ഇന്റര്‍വ്യൂവില്‍ പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നും വിനീത് ശ്രീനിവാസന് പറയുന്നു.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം ഹൃദയം ആയിരുന്നു.
പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും, ദര്ശന് രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ സൂപ്പര്‍ഹിറ്റായിരുന്നു.