കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്.
30ന് ഹാജരാകണം എന്നാണ് നിര്‍ദേശം. കഴിഞ്ഞ രണ്ടുനോട്ടീസിലും വിനോദിനി ഹാജരായില്ല.
30 നും ഹാജരായില്ലെങ്കില്‍ കോടതി വഴി വാറന്റ് അയയ്ക്കുമെന്നാണ് കസ്റ്റംസ് നോട്ടീസ് വ്യക്തമാക്കിയിരിക്കുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിലാണ് വിനോദിനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ലൈഫ് മിഷന് പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.
യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കൈയില്‍ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്.
സന്തോഷ് ഈപ്പനില്‍നിന്ന് ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. ഇന്നലെ നോട്ടീസ് ലഭിച്ചില്ലെന്ന കാരണത്തിലാണ് ഹാജരാകാതിരുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്ക് കോഴയായി സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ വിലകൂടിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന് ഉപയോഗിച്ചതായിയാണ് കസ്റ്റംസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും മാറിനില്‍ക്കുകയാണ്. നേരത്തെ ഐ ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കെന്ന് സന്തോഷ് ഈപ്പന് പറഞ്ഞിരുന്നു. ഫോണ്‍ സ്വപ്ന ആര്‍ക്കാണ് നല്‍കിയെന്ന് അറിയില്ല.
കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും വിനോദിനിയെയും അറിയില്ലെന്നും സന്തോഷ് ഈപ്പനും വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പു തീരുന്നതുവരെ ഏതായാലും വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിനുമുന്നില്‍ ഹാജരാകാനുള്ള സാധ്യതയില്ല. ഇതേ അവസ്ഥ തന്നെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ കേസിലും. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു അദേഹത്തെ കസ്റ്റംസ് വിളിപ്പിച്ചെങ്കിലും ഹാജരാകാതെ മാറിനില്‍ക്കുകയാണ്.