മാ​ന്യ​നാ​ണ് ‘ഡാ​ഡി’​ക്ക് വി​ളി​ച്ചി​ട്ടി​ല്ല: ഇ​നി കാ​ണു​മ്പോ​ൾ ആ​ശാ​നോ​ട് ഒ​രു സോ​റി പ​റ​യ​ണം; ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​യൊ​രു കു​റി​പ്പ്

വാ​ഹ​ന പാ​ർ​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലും ചെ​റി​യ ജം​ഗ്ഷ​നു​ക​ളി​ലു​മൊ​ക്കെ പ​തി​വ് കാ​ഴ്ച​യാ​ണ്. ഇ​ത്ത​ര​ത്തി​ലുള്ള പ്ര​ശ്ന​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​ക്കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ലൊ​രു പാ​ർ​ക്കിം​ഗ് പ്ര​ശ്ന​മാ​ണ് ഫേ​സ്ബു​ക്കി​ലും ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഡാ​നി​ഷ് റി​യാ​സ് എ​ന്ന വ്യ​ക്തി​യാ​ണ് ഫേ​സ്ബു​ക്കി​ൽ സം​ഭ​വ​ത്തി​ന്‍റെ പോ​സ്റ്റും ചി​ത്ര​വും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ജി​മ്മി​ല്‍ പോ​കാ​നെ​ത്തി​യ ഡാ​നി​ഷ് റി​യാ​സ് അ​ട​ഞ്ഞു​കി​ട​ന്ന ക​ട​യ്ക്ക് മു​ന്നി​ല്‍ കാ​ര്‍ പാ​ര്‍​ക്ക് ചെ​യ്തു​പോ​യി. തി​രി​ച്ചു​വ​ന്ന​പ്പോ​ള്‍ കാ​റി​ല്‍ ക​ണ്ട കു​റി​പ്പ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

‘വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ക. നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​വ​ശം കാ​ണാ​ന​ല്ല ഞ​ങ്ങ​ള്‍ വാ​ട​ക കൊ​ടു​ത്ത് കെ​ട്ടി​ടം എ​ടു​ക്കു​ന്ന​ത്’.

തി​രി​ച്ചെ​ത്തി​യ വാ​ഹ​ന ഉ​ട​മ കു​റി​പ്പും അ​തേ​കു​റി​ച്ചു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യ​വു​മാ​ണ് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

‘ഇ​ന്ന​ലെ രാ​വി​ലെ ഒ​രു എ​ട്ട് മ​ണി​ക്ക് ജി​മ്മി​ലേ​ക്ക് ക​യ​റു​മ്പോ​ൾ, കാ​റ് തൊ​ട്ട​ടു​ത്ത ക​ട​യു​ടെ മു​ൻ​പി​ൽ, അ​തി​ന്‍റെ ഷ​ട്ട​റി​നോ​ട് ചേ​ർ​ത്ത് ഇ​ട്ടി​ട്ട് പോ​യി. “രാ​വി​ലെ അ​ല്ലേ, ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ ആ​യി​ല്ല​ല്ലോ” എ​ന്ന് ക​രു​തി അ​വി​ടെ പാ​ർ​ക്ക് ചെ​യ്ത് പോ​യ​താ​ണ്.

ജിം ​ക​ഴി​ഞ്ഞ് തി​രി​ച്ചു വ​ന്ന​പ്പോ​ൾ ക​ണ്ട​ത്, ഈ ​പേ​പ്പ​റി​ൽ ഇ​ങ്ങ​നെ​യെ​ഴു​തി കാ​റി​ന്‍റെ ഗ്ലാ​സി​ൽ ഒ​ട്ടി​ച്ചു വെ​ച്ചി​രി​ക്കു​ന്നു. ഷ​ട്ട​ർ പാ​തി തു​റ​ന്നി​ട്ട് ക​ട​യു​ട​മ എ​ങ്ങോ​ട്ടോ പോ​യി​ട്ടു​മു​ണ്ട്, ആ​ളെ അ​വി​ടെ ക​ണ്ടി​ല്ല. പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഷ്യം, ഫ്ര​സ്ട്രേ​ഷ​ൻ, നി​സ​ഹാ​യ​ത എ​ല്ലാം ഈ ​ഒ​രു എ​ഴു​ത്തി​ലു​ണ്ട്. പ​ക്ഷേ മാ​ന്യ​നാ​ണ് “ഡാ​ഡി’‘​ക്ക് വി​ളി​ച്ചി​ട്ടി​ല്ല. എ​ന്താ​യാ​ലും ഇ​നി കാ​ണു​മ്പോ​ൾ ആ​ശാ​നോ​ട് ഒ​രു സോ​റി പ​റ​യ​ണം’ എ​ന്നാ​ണ് പേ​പ്പ​റും ക​യ്യി​ല്‍ പി​ടി​ച്ചു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് യു​വാ​വ് കു​റി​ച്ച​ത്.

 
ഇന്നലെ രാവിലെ ഒരു എട്ട് മണിക്ക് ജിമ്മിലേക്ക് കയറുമ്പോൾ, കാറ് തൊട്ടടുത്ത കടയുടെ മുൻപിൽ, അതിന്‍റെ ഷട്ടറിനോട് ചേർത്ത് ഇട്ടിട്ട് പോയി. “രാവിലെ അല്ലേ, ഷോപ്പുകൾ തുറക്കാൻ ആയില്ലല്ലോ” എന്ന് കരുതി അവിടെ പാർക്ക് ചെയ്ത് പോയതാണ്.

ജിം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ കണ്ടത്, ഈ പേപ്പറിൽ ഇങ്ങനെയെഴുതി കാറിന്‍റെ ഗ്ലാസിൽ ഒട്ടിച്ചു വെച്ചിരിക്കുന്നു. ഷട്ടർ പാതി തുറന്നിട്ട്‌ കടയുടമ എങ്ങോട്ടോ പോയിട്ടുമുണ്ട്, ആളെ അവിടെ കണ്ടില്ല. പക്ഷേ അദ്ദേഹത്തിന്‍റെ ദേഷ്യം, ഫ്രസ്‌ട്രേഷൻ, നിസ്സഹായത എല്ലാം ഈ ഒരു എഴുത്തിലുണ്ട്. പക്ഷേ മാന്യനാണ് “ഡാഡി”ക്ക് വിളിച്ചിട്ടില്ല. എന്തായാലും ഇനി കാണുമ്പോൾ ആശാനോട് ഒരു സോറി പറയണം. 
 

 

 

Related posts

Leave a Comment