സോഷ്യൽ മീഡിയയിൽ താരമായി സുജിത്ത് മാഷും വിദ്യാർഥികളും. കാസർഗോഡ് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിലെ അധ്യാപകൻ സുജിത്ത് കൊടക്കാട് തന്റെ വിദ്യാർഥികൾക്കൊപ്പമുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പലരും മാഷിന്റെയും കുട്ടികളുടെയും വീഡിയോ ഏറ്റെടുത്തു. വടി എടുത്ത് കുട്ടികളെ തല്ലി പഠിപ്പിച്ചിരുന്ന കാലത്തിൽ നിന്നും കുട്ടികളുടെ ഉള്ളറിഞ്ഞ് പഠിപ്പിക്കുന്ന രീതിയിലേക്ക അധ്യാപനം എത്തിയെന്നതിന് തെളിവാണ് സുജിത്ത് മാഷ്.
ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്പം കാലഹരണപ്പെട്ടതാണ്.
കാസർഗോഡ് ജില്ലയിലെ ഉദിനൂർ സെൻട്രൽ
എ യു പി സ്കൂളിലെ സുജിത്ത് മാഷും കുട്ട്യോളും.. എന്ന കുറിപ്പോടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സുജിത്ത് മാഷിന്റെയും കുട്ടികളുടെയും വീഡിയോ പങ്കുവെച്ചതോടെ മാഷും കുട്ടികളും വെെറലായി.
പഠനമൊരു ചൂരലും മാഷുമല്ല. ഒരു ചോക്കു കഷണവും ബോർഡുമല്ല. ന്റെ കുഞ്ഞള്’– എന്ന കുറിപ്പോടെ സുജിത്ത് മാഷ് ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളുടെ പരീക്ഷാ പേപ്പർ നോക്കുകയാണ് മാഷ്. എല്ലാ കുട്ടികളും മാഷിനു ചുറ്റും കൂടി നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ചിലർ മാഷിന്റെ തോളിൽ കയ്യിട്ടാണഅ നിക്കുന്നത്. കളിച്ചോണ്ട് ഇരിക്കാതെ പേപ്പറ് നോക്ക് മാഷേന്ന് പറഞ്ഞ് സാറിന്റെ തോളിൽ കയ്യിട്ട് നിക്കുന്ന കുട്ടികളുെ വീഡിയോയിൽ കാണാൻ സാധിക്കും. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.