ലോകക്രിക്കറ്റ് പ്രേമികളുടെ ആരാധനാപാത്രമാണ് ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും കോഹ്ലിയെ അറിയുന്ന ഒരാളെങ്കിലും ഉണ്ടാകും.
അങ്ങനെയിരിക്കെ, അനുഷ്കയ്ക്ക് ഇഷ്ടപ്പെട്ട പഫ്സ് വാങ്ങാന്‍ ബെംഗളൂരുവിലെ പ്രസിദ്ധമായ ഒരു ബേക്കറിയില്‍ കയറിയപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് കോഹ്ലി.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ‘ഇന്‍സൈഡര്‍ ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.മാര്‍ച്ചില്‍ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയുടെ അവസാന ദിനമായിരുന്നു സംഭവം.
കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെ…മത്സരശേഷം ഹോട്ടലില്‍ എത്തിയ ഞാന്‍ പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി. അനുഷ്ക വളര്‍ന്നത് ഇവിടെയാണ്.
അനുഷ്കയ്ക്ക് ഇവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഒക്കെ ഉണ്ട്. ബാംഗ്ലൂരിലെ പ്രസിദ്ധമായ ‘തോംസ് ബേക്കറി’യില്‍ നിന്നുള്ള പഫ്സ് അനുഷ്കയ്ക്ക് ഇഷ്ടമാണ്, അതിനെ കുറിച്ച് ഒരുപാട് പറയാറുണ്ട്.
ഞാന്‍ തോംസ് ബേക്കറിയില്‍ ചെന്നു, എന്റെ സെക്യൂരിറ്റിയോട് വണ്ടിയില്‍ ഇരുന്നോളാന്‍ പറഞ്ഞു. മാസ്കും ഒരു ക്യാപ്പും വെച്ച് ബേക്കറിയ്ക്ക് അകത്ത് കയറി.
തിരക്കുണ്ടായിരുന്നു ആളുകള്‍ അവര്‍ക്ക് വേണ്ട സാധങ്ങള്‍ വാങ്ങുകയായിരുന്നു. ഞാന്‍ പോയി പഫ്സ് വാങ്ങി ആരും തിരിച്ചറിഞ്ഞില്ല.
ബില്ല് ചെയ്യാന്‍ നിന്നപ്പോള്‍ ആണ് എന്റടുത്തു പൈസ ഇല്ല. ക്രെഡിറ്റ് കാര്‍ഡ് മാത്രമേ ഉള്ളു എന്ന് ശ്രദ്ധിച്ചത്.
അതില്‍ പേരുണ്ട്. അപ്പോള്‍ ഒന്ന് ഭയന്നു. എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ വിളിക്കാനായി സെക്യൂരിറ്റിയുടെ നമ്പര്‍ ഫോണില്‍ എടുത്ത് ഡയല് ചെയ്യാന്‍ തയ്യാറാക്കി വെച്ചിരുന്നു.
ക്രെഡിറ്റ് കാര്‍ഡ് നല്കി. പക്ഷേ കാഷ്യര്‍ അത് സൈ്വപ്പ് ചെയ്തു ബില്ല് നല്കി. ജോലിയുടെ ശ്രദ്ധയില്‍ അയാള്‍ പേര് പോലും ശ്രദ്ധിച്ചില്ല. എനിക്ക് അത്ഭുതമായി ആരും എന്നെ തിരിച്ചറിഞ്ഞില്ല.” കോഹ്ലി പറഞ്ഞു.