കിരണിന്റെ അമ്മയും മര്‍ദ്ദിക്കുമായിരുന്നു ! ബന്ധുക്കളെ ഫോണ്‍വിളിച്ചാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്ന് ഭീഷണി; ഫാദേഴ്‌സ് ഡേയ്ക്ക് മെസേജ് അയച്ചപ്പോള്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചു…

തന്റെ മകളെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അമ്മയും മര്‍ദ്ദിക്കുമായിരുന്നുവെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മദ്യത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്കും അടിമയായ കിരണ്‍ തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

ഫാദേഴ്‌സ് ഡേയ്ക്ക് മേസേജ് അയച്ചതിന് ഫോണ്‍ തല്ലിപൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭര്‍ത്താവ് കിരണിനെന്ന് വിസ്മയയുടെ അമ്മ

അതേസമയം, മകളുടെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭര്‍ത്താവ് കിരണിനാണെന്ന് വിസ്മയയുടെ അമ്മ സജിത പറഞ്ഞു. മകള്‍ക്ക് പഠിക്കാനുള്ള പണം പോലും കിരണ്‍ നല്‍കിയിരുന്നില്ലെന്ന് സജിത പറഞ്ഞു.

വിസ്മയ ഫോണ്‍ ചെയ്ത് എന്നോട് പഠനത്തിനുള്ള പണം ചോദിച്ചിരുന്നു. ബന്ധുക്കളെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കില്ല, കണ്ടാല്‍ ഫോണ്‍ തല്ലിപ്പൊട്ടിക്കുമെന്നും മകള്‍ പറഞ്ഞതായി അമ്മ പറഞ്ഞു. കിരണ്‍ കുമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Related posts

Leave a Comment