കൊല്ലം: പരീക്ഷാ ഫീസ് അടയ്ക്കാനായി 5500 രൂപ ചോദിച്ചാണ് വിസ്മയ ഒടുവിൽ വിളിച്ചതെന്ന് വിസ്മയയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഭർത്താവ് കിരൺ പൈസ കൊടുക്കാത്തതുകൊണ്ടാണ് തങ്ങളെ വിളിച്ചതെന്നും അമ്മ പറയുന്നു. പരീക്ഷാ ഫീസ് അടക്കാൻ 5500 രൂപ അക്കൗണ്ടിലേക്ക് ഇടണമെന്ന് പറഞ്ഞ് ഞായറാഴ്ച ഉച്ചയ്ക്കാണ് വിളിച്ചത്.
കിരൺ പൈസ തരില്ലെന്നും വഴക്ക് പറയുമെന്നും വിസ്മയ പറഞ്ഞു. തിങ്കളാഴ്ച എങ്ങിനെയെങ്കിലും പണം അക്കൗണ്ടിലിടാം എന്ന് താൻ പറഞ്ഞതായും അമ്മ പറഞ്ഞു.
ഒരു ദിവസം കിരൺ കവിളത്തടിച്ച് വായക്ക് അകത്ത് മുറിഞ്ഞു. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും ഞാൻ പറഞ്ഞു. അപ്പോൾ നാട്ടുകാർ എന്തു പറയും. എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാമെന്നാണ് മകൾ പറഞ്ഞത്- അമ്മ പറയുന്നു.