രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റൂ​ട്ടി​ലോ​ടു​ന്ന വി​വേ​ക് എ​ക്സ്പ്ര​സ് ഇ​നി  ആ​ഴ്ച​യി​ൽ എ​ല്ലാ​ദി​വ​സ​വും

 

കൊ​ല്ലം: രാ​ജ്യ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ റൂ​ട്ടി​ൽ ഓ​ടു​ന്ന വി​വേ​ക് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ( സൂ​പ്പ​ർ ഫാ​സ്റ്റ് ) ഇ​നി ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. ദി​ബ്രു​ഗ​ഡ് -ക​ന്യാ​കു​മാ​രി റൂ​ട്ടി​ൽ ഓ​ടു​ന്ന ഈ ​ട്രെ​യി​ൻ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ണ് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പ്ര​തി​ദി​ന സ​ർ​വീ​സ് ആ​കു​മ്പോ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും.

22504 ദി​ബ്രു​ഗ​ഡ് -ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് ജൂ​ലൈ എ​ട്ടു മു​ത​ലും 22503 ക​ന്യാ​കു​മാ​രി -ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് 12 മു​ത​ലു​മാ​ണ് പ്ര​തി​ദി​ന സ​ർ​വീ​സാ​യി മാ​റു​ന്ന​ത്. രാ​ജ്യ​ത്തെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ അ​സ​മി​ലെ ദി​ബ്രു​ഗ​ഡി​ൽ നി​ന്ന് ആ​രം​ഭി​ച്ച് തെ​ക്കേ അ​റ്റ​ത്തു​ള്ള ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ട്രെ​യി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. 4189 കി​ലോ​മീ​റ്റ​റാ​ണ് റൂ​ട്ടി​ലെ ദൈ​ർ​ഘ്യം. 74 മ​ണി​ക്കൂ​ർ 35 മി​നി​ട്ടാ​ണ് യാ​ത്രാ സ​മ​യം.

അ​സം, ബി​ഹാ​ർ, നാ​ഗാ​ലാ​ൻഡ്,  പ​ശ്ചി​മ ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, ആ​ന്ധ്ര​പ്ര​ദേ​ശ്, കേ​ര​ളം, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ട്രെ​യി​നി​ന് 57 സ്റ്റോ​പ്പു​ക​ളാ​ണു​ള്ള​ത്. ജാ​ർ​ഖ​ണ്ഡി​ലെ ര​ണ്ട് ജി​ല്ല​ക​ളി​ലൂ​ടെ ട്രെ​യി​ൻ പോ​കു​മെ​ങ്കി​ലും പ്ര​സ്തു​ത സം​സ്ഥാ​ന​ത്ത് ഒ​രു സ്റ്റോ​പ്പ് പോ​ലു​മി​ല്ല.

കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ന്നി​വ​യാ​ണ് സ്റ്റോ​പ്പു​ക​ൾ. സം​സ്ഥാ​ന​ത്ത് ഈ ​ട്രെ​യി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ അ​തി​ർ​ത്തി റെ​യി​ൽ​വേ​യു​ടെ കീ​ഴി​ൽ 2011 ന​വം​ബ​ർ പ​ത്ത് മു​ത​ലാ​ണ് വി​വേ​ക് എ​ക്സ്പ്ര​സ് ആ​രം​ഭി​ച്ച​ത്.

ദൂ​ര​വും സ​മ​യ​വും അ​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ലെ ദൈ​ർ​ഘ്യ​മേ​റി​യ ട്രെ​യി​ൻ എ​ന്ന​തി​ൽ ഉ​പ​രി ദൈ​ർ​ഘ്യ​ത്തി​ൽ ലോ​ക​ത്തി​ലെ 28-ാം സ്ഥാ​ന​വും വി​വേ​ക് എ​ക്സ്പ്ര​സി​നാ​ണ്. ഒ​രു സെ​ക്ക​ൻ്റ് ക്ലാ​സ് ഏ​സി ടൂ​ട​യ​ർ, നാ​ല് തേ​ർ​ഡ് ഏ​സി ത്രീ​ട​യ​ർ, 11 സ്ലീ​പ്പ​ർ ക്ലാ​സ്, മൂ​ന്ന് അ​ൺ​റി​സ​ർ​വ്ഡ്, ഒ​രു പാ​ൻ​ട്രി കാ​ർ അ​ട​ക്കം 22 എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ണ് വ​ണ്ടി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 

എ​ല്ലാ കോ​ച്ചു​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.  വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ഫു​ൾ റി​സ​ർ​വേ​ഷ​നി​ലാ​ണ് ഓ​ടു​ന്ന​ത്. ഇ​രു​നൂ​റോ​ളം പേ​ർ എ​ല്ലാ സ​ർ​വീ​സി​ലും വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലും ഉ​ണ്ടാ​കും. ഇ​ത് മു​ഖ്യ​മാ​യും പ​രി​ഗ​ണി​ച്ചാ​ണ് വ​ണ്ടി പ്ര​തി​ദി​ന സ​ർ​വീ​സാ​യി ഉ​യ​ർ​ത്താ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment