തെരഞ്ഞെടുപ്പ് തിരക്കൊഴിഞ്ഞു,  മ​ന്ത്രി വാ​സ​വ​ൻ  ജോ​ർ​ജി​യ​യി​ലേ​ക്ക്


കോ​ട്ട​യം: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഇ​ന്ന് ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. 28 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ഏ​ഷ്യാ പ​സ​ഫി​ക് കോ-​ഓ​പ്പ​റേ​റ്റീ​വ് മൂ​വ്മെ​ന്‍റ് കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം പോ​കു​ന്ന​ത്.

സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​യും ഒ​പ്പ​മു​ണ്ട്. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ കു​റി​ച്ചു പ്ര​സം​ഗി​ക്കാ​നും വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​നും അ​വ​സ​ര​മു​ണ്ട്.

കോ​ട്ട​യ​ത്ത് തോ​മ​സ് ചാ​ഴി​കാ​ട​ൻ വി​ജ​യി​ക്കു​മെ​ന്ന ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര. പാ​മ്പാ​ടി എം​ജി​എം ഹൈ​സ്കൂ​ളി​ൽ കു​ടും​ബ​സ​മേ​ത​മെ​ത്തി​യാ​ണു മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment