ചേര്‍ത്തല: ജലസേചനവകുപ്പില്‍ കഴിഞ്ഞ 32 വര്‍ഷമായി റേഷ്യോ പ്രൊമോഷനായി സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍. അര്‍ഹതപ്പെട്ട പ്രൊമോഷനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം അനുവദിക്കണമെന്ന് കോടതിവരെ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
ഇതിനിടയില്‍ ഈ ലിസ്റ്റില്‍പ്പെട്ട പലരും പെന്ഷന് പറ്റിയതും ജീവനക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പ്രമോഷന് ലഭിക്കാതെ പിരിഞ്ഞതിനാല്‍ പലര്‍ക്കും യഥാര്‍ഥ ആനുകൂല്യം ലഭിക്കാതെ തുച്ചമായ വരുമാനം കൊണ്ടു കഴിയേണ്ട അവസ്ഥയിലാണ്.ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ലഭിക്കുന്ന ഏക ആനുകൂല്യമാണ് റേഷ്യോ പ്രോമോഷൻ.
എന്നാൽ, 1992 നുശേഷം ജലസേചനവകുപ്പിൽ അനുവദിച്ചു നൽകിയിട്ടില്ല. ഇതിനെതിരേ ചില ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. രണ്ടുമാസത്തിനുള്ളിൽ റേഷ്യോ പ്രമോഷൻ അനുവദിച്ചു നൽകാൻ ട്രൈബ്യൂണല്‍ ഉത്തരവായി. എന്നാൽ, രണ്ടുമാസത്തിനുശേഷവും ഉത്തരവ് നൽകാത്തതിനാൽ കോർട്ട് അലക്ഷ്യത്തിന് ജീവനക്കാര്‍ കേസ് ഫയൽ ചെയ്തു.
തുടര്‍ന്ന് 2022ൽ ഇറക്കിയ ഉത്തരവില്‍ 2006 വരെയുള്ള 391 ജീവനക്കാർക്ക് റേഷ്യോ പ്രമോഷൻ അനുവദിച്ചു നൽകുമെന്നായിരുന്നു. ഇതിൽ വിരമിച്ചവരെയും മരണപ്പെട്ടവരെയും മറ്റു വകുപ്പിലേക്ക് മാറിപ്പോയവരെയും ഒഴിവാക്കിയിരുന്നു. എന്നാൽ ആ ഉത്തരവിൽ ശമ്പള സ്കെയിലോ എന്നു മുതൽ ലഭിക്കുമെന്നോ പരാമർശിച്ചിരുന്നില്ല.
ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചു. തുടര്‍ന്ന് ഓരോ ജീവനക്കാരന്റെയും തീയതി നിർണയിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ ട്രൈബ്യൂണല്‍ ശിപാർശ ചെയ്തു. ഇതേത്തുടര്‍ന്ന് 2023 ഫെബ്രുവരി നാലിന് എല്ലാ ജീവനക്കാർക്കും ഒരേ തീയതിയും സ്കെയിലും സൂചിപ്പിച്ച് ചീഫ് എൻജിനിയർ ഉത്തരവ് ഇറക്കി.
എന്നാല്‍, എല്ലാവർക്കും ഒരേ തീയതി നൽകിയതുമൂലം റേഷ്യോ പ്രമോഷൻ നടപ്പിലാക്കുവാൻ സാധിച്ചില്ല. ഈ വകുപ്പിൽ ഡ്രൈവർ ഉൾപ്പെടെ മറ്റു പല തസ്തികകളിലും റേഷ്യോ പ്രമോഷൻ യഥാസമയം നടപ്പിലാക്കി കൊണ്ടിരിക്കുമ്പോഴും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരോട് കടുത്ത അവഗണനയാണ് കാണിച്ചുവരുന്നത്. 2006 ലിസ്റ്റിൽ ഉൾപ്പെട്ട പലരും റിട്ടയർ ചെയ്യുകയും ട്രാൻസ്ഫർ ലഭിച്ച് മറ്റു പല ഡിപ്പാർട്ട്മെന്റുകളിൽ ക്ലക്കായും പോയിട്ടുണ്ട്.
ഇവർക്ക് മറ്റു ഡിപ്പാർട്ട്മെന്റു കളിൽനിന്നും പ്രമോഷൻ കിട്ടി വന്നവരെക്കാൾ അടിസ്ഥാനശമ്പളം കുറഞ്ഞ അവസ്ഥയിലാണ്. പെൻഷൻ ആയവർക്ക് പെൻഷനും കുറവാണ്. റേഷ്യോ പ്രോമോഷൻ ലഭിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ചീഫ് എൻജിനിയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജലസേചന വകുപ്പിൽനിന്നും റിട്ടയർ ചെയ്തവരും ബൈട്രാൻസ്ഫർ പ്രമോഷൻ ലഭിച്ചവരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരും.