കായംകുളം: ജനിതക രോഗത്താൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഗൗതമിയും വയനാടിനെ ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.
ഒരുവർഷത്തെ ഭിന്നശേഷി പെൻഷനായ 19,200 രൂപയും അനുജത്തി കൃഷ്ണഗാഥയുടെ സമ്പാദ്യവും ചേർത്ത് 20,000 രൂപ നൽകിയാണ് കായംകുളം എംഎസ്എം കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ ഗൗതമി വയനാടിന്റെ കണ്ണീരൊപ്പാൻ കൈത്താങ്ങായത്.
മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭയുടെയും വാർഡ് പ്രതിനിധി സബിത വിനോദിന്റെയും നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രതിനിധിസംഘം ഗൗതമിയുടെ വീട്ടിലെത്തി ആശ്വാസനിധി ഏറ്റുവാങ്ങി.
മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ അധ്യാപകൻ ജി. കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളാണ് ഗൗതമി.