തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടതിൽ വച്ച് അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രതിപക്ഷ നേതാക്കൾ ഫോണിൽ വിളിച്ച് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പ് നൽകി. മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
325 ഫയർ ഫോഴ്സ് അംഗങ്ങൾ വയനാട്ടിൽ എത്തിയിട്ടുണ്ട്. എൻഡിആർഎഫ് 60 അംഗ ടീം വയനാട്ടിൽ ഉണ്ട്. ബാംഗുളൂരുവിൽ നിന്നുള്ള എൻഡിആർഎഫ് ടീം ഉടൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.