സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും വ​യ​നാ​ട്ടി​ൽ എ​ത്തി​ക്കും; ദു​ര​ന്ത​ത്തി​ൽ അ​ഗാ​ധ​മാ​യ വേ​ദ​ന രേഖപ്പെടുത്തി രാ​ഹു​ൽ ഗാ​ന്ധി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മേ​പ്പാ​ടി​യി​ലുണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മാ​യി സം​സാ​രി​ക്കു​മെ​ന്നും വ​യ​നാ​ടി​ന് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളു​മെ​ത്തി​ക്കു​മെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

മു​ഖ്യ​മ​ന്ത്രി​, ജി​ല്ലാക​ള​ക്ട​ർ എന്നിവരുമായി ഫോ​ണി​ൽ സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഊ​ർ​ജി​ത​മാ​യ ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ർ അ​റി​യി​ച്ച​താ​യി രാഹുൽ എക്സിൽ കുറിച്ചു.

എ​ല്ലാ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് ഏ​കോ​പ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​ൽ അ​ഗാ​ധ​മാ​യ വേ​ദ​ന രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം എ​ല്ലാ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പം ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

Related posts

Leave a Comment