വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ല: സംസ്ഥാന സർക്കാരിന്‍റെ പക്കൽ ആവശ്യമായ തുകയുണ്ടെന്ന് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കി​ല്ല​ന്ന് കേ​ന്ദ്രം.​ നി​ല​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​തി​ന് അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ് വ്യ​ക്ത​മാ​ക്കി.

മു​ണ്ട​ക്കൈ- ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച് സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​വി. തോ​മ​സ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ക​ത്തു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം പ്ര​ള​യ​വും ഉ​രു​ള്‍​പൊ​ട്ട​ലും ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ജൂ​ലൈ​യി​ലും ന​വം​ബ​റി​ലു​മാ​യി കേ​ര​ള​ത്തി​ന് ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ നി​ധി​യി​ലേ​ക്ക് 388 കോ​ടി രൂ​പ ന​ല്‍​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ കൈ​യി​ൽ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ന്‍റെ നീ​ക്കി​യി​രി​പ്പാ​യി 394.99 കോ​ടി രൂ​പ ഉ​ണ്ടെ​ന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ദു​ന്തം നേ​രി​ടാ​നാ​വ​ശ്യ​മാ​യ തു​ക ഇ​പ്പോ​ൾ ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും നി​ത്യാ​ന​ന്ദ റാ​യ് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

Related posts

Leave a Comment