വിവാഹം ഉറപ്പിച്ചതിനുശേഷം വരൻ വിവാഹത്തിൽ നിന്നും പിന്മാറിയാൽ തകർന്നു പോകുന്നവരാണ് പലരും.
എന്നാൽ അങ്ങനെ തളരേണ്ടെന്ന് പറയുകയാണ് അമേരിക്കൻ സ്വദേശിനിയായ മെഗ് ടൈലർ. കഴിഞ്ഞ ജൂണിൽ മെഗിനെ കാമുകൻ ഉപേക്ഷിച്ചു.
കാമുകനുപേക്ഷിച്ചു എന്ന കാരണത്താൽ ഇനി ഒരു വിവാഹം വേണ്ടെന്നു വയ്ക്കാനോ ജീവിതം അവസാനിപ്പിക്കാനോ അവൾ തയ്യാറായില്ല.
പകരം സ്വന്തമായി വിവാഹം നടത്താൻ തീരുമാനിച്ചു. വരനില്ലാതെ അവൾ വധുവായി ഒരുങ്ങി. സ്വയം എഴുതി തയ്യാറാക്കിയ വിവാഹ ഉടന്പടി വായിച്ചു. വിവാഹ മോതിരം സ്വയം കയ്യിൽ ധരിച്ചു.
കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ ചുംബിച്ചു. ഇതോടെ താൻ വിവാഹിതയായെന്ന് മെഗ് പ്രഖ്യാപിച്ചു.
ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് മെഗ് തന്റെ വിവാഹം നടത്തിയത്. മറ്റുള്ളവർ എന്തു പറയും എന്ന ആശങ്കയൊക്കെ ഉണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ മെഗിന്റെ തീരുമാനം ഉറച്ചതായിരുന്നു. സ്വന്തം സന്തോഷങ്ങളോട് നോ പറയേണ്ട ആവശ്യമില്ലെന്നാണ് മെഗ് പറയുന്നത്.