ജോഹന്നാസ്ബര്‍ഗില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കയറിയ ഒരു മദാമ്മ നേരെ തന്റെ സീറ്റിലേക്ക് പോയി. അവിടെയെത്തിയപ്പോഴാണ് മനസ്സിലായത് തന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് ഒരു കറുത്ത വര്ഗക്കാരനാണെന്നത്.
ഉടന്‍ തന്നെ ആ സ്ത്രീ ഫ്ളൈര്റ് അറ്റന്‍ഡറെ വിളിച്ചു. മാഡം എന്താണ് പ്രശ്നം ഫ്ളൈറ്റ് അറ്റന്‍ഡര്‍ ചോദിച്ചു. നിങ്ങള്‍ കാണുന്നില്ലേ നിങ്ങള്‍ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ് എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാന്‍ യാത്ര ചെയ്യില്ല.
എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം ഫ്ളൈറ്റ് അറ്റന്‍ഡര്‍ അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോടായി പറഞ്ഞു. ശരി മാഡം ഞാന്‍ ഒന്ന് നോക്കട്ടെ. മറ്റൊരു സ്ഥലം കിട്ടിയാല്‍ ഉടന്‍ അറിയിക്കാം.
എക്കൊണോമിക് ക്ലാസ് ഫുള്ളാണ്. ഞാന്‍ ക്യാപ്റ്റനുമായി സംസാരിച്ചതിന് ശേഷം ഫസ്റ്റ് ക്ലാസ്സില്‍ സ്ഥലമുണ്ടെങ്കില്‍ അങ്ങോട്ട് മാറ്റാം. സ്ത്രീ അയാളെ പുച്ഛഭാവത്തില്‍ ഒന്ന് നോക്കി.
കൂടെ തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്ന പലരും അയാള്‍ ഇതെല്ലാം കേട്ട് നിസ്സഹായ അവസ്ഥയില്‍ നിശബ്ദനായി ഇരുന്നു.
അല്‍പ്പ സമയത്തിനകം ഫ്ളൈറ്റ് അറ്റന്‍ഡര്‍ തിരികെ വന്നു. യാത്രക്കാരെല്ലാം അവരവരുടെ സീറ്റില്‍ ഇരുന്നിരുന്നു ആ സ്ത്രീ മാത്രം അവിടെ ഇരിക്കാന്‍ തയ്യാറല്ലാതെ അവിടെ നില്‍ക്കുകയായിരുന്നു.
ഫ്ളൈറ്റ് അറ്റന്‍ഡര്‍ സ്ത്രീയോട് പറഞ്ഞു ഞാന്‍ ക്യാപ്റ്റനുമായി സംസാരിച്ചു. ഫ്ളൈറ്റില്‍ ഇന്ന് തിരക്കാണ് ഇക്കണോമിക് ക്ലാസ്സില്‍ ഒരു സീറ്റുപോലും ബാക്കിയില്ല. പക്ഷെ ഫസ്റ്റ് ക്ലാസ്സില്‍ മാത്രം ഒരു സീറ്റ് ബാക്കിയുണ്ട്.
ഫസ്റ്റ് ക്ലാസ് എന്ന് കേട്ടതോടെ സ്ത്രീ എന്തുവന്നാലും ഇയാളുടെ കൂടെ യാത്ര ചെയ്യില്ലെന്നായി. ഞങ്ങളുടെ കമ്പനിയുടെ നിയമം അനുസരിച്ച് എക്കണോമിക് ക്ലാസ്സില്‍ നിന്നും ഫസ്റ്റ് ക്ലാസ്സിലേക്ക് ഒരിക്കലും മാറ്റരുതെന്നാണ് എങ്കിലും ഇത്രയും അരോചകമായ ഒരാളുടെ കൂടെ യാത്ര ചെയ്യുന്നത്.
എന്തായാലും ബുദ്ധിമുട്ടായിരിക്കും അതുകൊണ്ട് ഫസ്റ്റ്ക്ലാസ്സിലേക്ക് മാറാന്‍ ക്യാപ്റ്റന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീ ചുറ്റുമുള്ള ആളുകളെ അഹങ്കാരം നിറഞ്ഞ പുഞ്ചിരിയോടെ ഒന്ന് നോക്കി തിരിഞ്ഞ ശേഷം ഫസ്റ്റ് ക്ലാസ്സിലേക്ക് പോകാന്‍ തയ്യാറായി.
ഫസ്റ്റ് ക്ലാസ്സില്‍ എനിക്കുള്ള സീറ്റ് ഏതാണെന്ന് നഹങ്കാരത്തോടെ ചോദിച്ച് എത്തിയ സ്ത്രീയെ തടഞ്ഞുകൊണ്ട് ഫ്ളൈറ്റ് അറ്റന്‍ഡര്‍ അടുത്തുള്ള മനുഷ്യനോട് പറഞ്ഞു സാര്‍ ദയവായി സാറിന്റെ സാധനങ്ങളുമായി വരിക സാറിന്റെ സീറ്റ് ഫസ്റ്റ് ക്ലാസ്സിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതോടെ അഹങ്കാരം കാണിച്ച സ്ത്രീ എല്ലാവരുടെയും മുന്നില്‍ ആകെ ചൂളിപ്പോയി. യാത്രക്കാര്‍ പലരും സ്ത്രീയുടെ നില്‍പ്പുകണ്ട് ചിരിയടക്കാന്‍ പാടുപെട്ടു. അവര്‍ക്ക് അര്‍ഹിച്ച തിരിച്ചടിയാണ് ലഭിച്ചതെന്ന് ഏവരും അഭിപ്രായപ്പെട്ടു. ഏറെക്കാലമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു സംഭവകഥയാണിത്.