അമേഠി: യുപിയിലെ അമേഠി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ. സഞ്ജയ് സിംഗ് പത്രികാ സമർപ്പണത്തിനിടെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരായി ചേർത്തത് രണ്ടാം ഭാര്യ അമിത സിംഗിന്റെ പേര്.
ഇതിനെതിരെ ആദ്യ ഭാര്യയും അമേഠിയിലെ സിറ്റിംഗ് എംഎൽഎയുമായ ഗരിമ സിംഗ് രംഗത്തെത്തി. റിട്ടേണിംഗ് ഓഫീസർ സഞ്ജീവ്കുമാർ മൗര്യക്ക് ഗരിമ പരാതി നല്കി.
2017ൽ വിജയിച്ച ഗരിമയെ ഒഴിവാക്കി ഡോ. സഞ്ജയ് സിംഗിനു ബിജെപി സീറ്റ് നല്കുകയായിരുന്നു.
കോൺഗ്രസിലായിരുന്ന സഞ്ജയ് സിംഗും രണ്ടാം ഭാര്യ അമിതാ സിംഗും 2019ലാണു ബിജെപിയിൽ ചേർന്നത്.
ഇത്തവണ അമേഠി സീറ്റിനായി അമിതാ സിംഗും പിടിമുറുക്കിയിരുന്നു.