അമേരിക്കക്കാരിയായ യലൻസിയ (31) ഒരു പെൺകുഞ്ഞ് വേണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ ഒമ്പതു തവണ പ്രസവിച്ചപ്പോഴും ആൺകുട്ടികൾ. പത്താമത് ഇരട്ടകളായിരുന്നു. ഭാഗ്യം അതിലൊന്ന് പെൺകുഞ്ഞ്.
ആഗ്രഹസഫലീകരണത്തോടെ യലൻസിയ-റെസാരിയോ ദമ്പതികൾ അവിടെ നിർത്തുമെന്നാണ് ഏവരും കരുതിയത്. എന്നാൽ, 11 -ാമതും ഗർഭിണിയാണ് യലൻസിയ. അതിന് അവർക്ക് മതിയായ കാരണവുമുണ്ട്. മകൾക്ക് ഒരു സഹോദരി വേണം, അതാണ് അടുത്ത ലക്ഷ്യം. പതിനെട്ടാം വയസിലായിരുന്നു ഇവരുടെ ആദ്യ കുഞ്ഞ്.
യലൻസിയതന്നെയാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യങ്ങൾ പങ്കുവച്ചത്. കുഞ്ഞുങ്ങളും താനും ആരോഗ്യവതിയാണെന്നും ഇവർ പഞ്ഞു. യലൻസിയയുടെ ആഗ്രഹങ്ങൾ കേട്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അന്പരന്നുപോയെന്നാണു കമന്റുകളിൽനിന്നു വ്യക്തമാകുന്നത്. ഇനിയും വേണോ എന്നായിരുന്നു പലരുടെയും സംശയം.
ഇനി എത്രാമത്തെ പ്രസവത്തിലാണ് അടുത്ത പെൺകുഞ്ഞ് പിറക്കുകയെന്ന ആകാംക്ഷ ചിലർ പ്രകടിപ്പിച്ചപ്പോൾ ഒരുപാട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് ആരോഗ്യവിദഗ്ധർ അത്രയങ്ങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന മുന്നറിയിപ്പാണു മറ്റുചിലർ നൽകിയത്.