ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച പ്ര​തി​യെ വി​ല​ങ്ങ​ണി​യി​ച്ചു കൊ​ണ്ടു​വ​രാ​ന്‍ കു​റി​പ്പെ​ഴു​തി വ​നി​താ ഡോ​ക്ട​ര്‍ !

ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​ച്ച പ്ര​തി​യെ കൈ​യ്യി​ല്‍ വി​ല​ങ്ങ​ണി​യി​ച്ചു കൊ​ണ്ടു​വ​രാ​ന്‍ രേ​ഖാ​മൂ​ലം നി​ര്‍​ദ്ദേ​ശി​ച്ച് വ​നി​താ ഡോ​ക്ട​ര്‍.

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റാ​ണ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.

കൈ​വി​ല​ങ്ങി​ട്ട് പ്ര​തി​യെ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍ കു​റി​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യാ​ണ് ഡോ​ക്ട​ര്‍ ഇ​ത്ത​ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സ് അ​ക്ര​മി​യു​ടെ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍​മാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്.

കൈ​വി​ല​ങ്ങി​ല്ലാ​ത്ത പ്ര​തി​ക​ളെ പ​രി​ശോ​ധി​ക്ക​രു​തെ​ന്ന് ഗ്രൂ​പ്പു​ക​ളി​ല്‍ ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മെ​ന്നും ഗ്രൂ​പ്പു​ക​ളി​ല്‍ വി​മ​ര്‍​ശ​നം ഉ​ണ്ടാ​യി.

കോ​ട്ട​യം കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​ണ് ഇ​ന്ന​ലെ കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സ്. ഹൗ​സ് സ​ര്‍​ജ​നാ​യി ജോ​ലി നോ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നെ​ടു​മ്പ​ന യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നും ല​ഹ​രി​ക്ക​ടി​മ​യു​മാ​യ സ​ന്ദീ​പ് വ​ന്ദ​ന​യെ ആ​ക്ര​മി​ച്ച​ത്.

വ​ന്ദ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​തി​നൊ​ന്നി​ട​ത്ത് കു​ത്തേ​റ്റു. പ​രു​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സാ​ണ് സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ക്ര​മാ​സ​ക്ത​നാ​യ സ​ന്ദീ​പ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച ശേ​ഷം വ​ന്ദ​ന​യെ കു​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment