നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, ചിരിക്കുകയോ കരയിപ്പിക്കുകയോ ചിലപ്പോൾ നമ്മെ ഞെട്ടിപ്പിക്കുകയോ ചെയ്യുന്ന എണ്ണമറ്റ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്.
വൈറൽ വീഡിയോകളിൽ ചിലത് വേറിട്ടുനിൽക്കുന്നു. ഇത്തരത്തിൽ അടുത്തിടെ ഇൻ്റർനെറ്റിൽ പ്രചരിച്ച ഒരു വീഡിയോയിൽ രണ്ട് സ്ത്രീകൾ കാലുകൊണ്ട് സ്ട്രോബെറി കഴിക്കുന്നതാണ് കാണിക്കുന്നത്. ചിരിച്ച് ആസ്വദിച്ചാണ് അവർ കാലുകൊണ്ട് കഴിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു.
ചിലർ ഇത് തമാശയായി കാണുകയും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വീഡിയോ പങ്കിടുകയും ചെയ്തു. മറ്റ് ചിലരാകട്ടെ സ്ത്രീകളുടെ പ്രവർത്തിയിൽ വെറുപ്പുളവാക്കി. Alexia Kraft de la Saulx എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചത്.
ഒറ്റനോട്ടത്തിൽ ഇത് ഒരു വിചിത്രമായ പ്രവൃത്തിയായി തോന്നാം. ഈ രണ്ട് സ്ത്രീകളും മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കുന്നില്ല. തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ച് വേവലാതിപ്പെടാതെ അവർ തങ്ങളുടെ സ്ട്രോബെറി ആസ്വദിച്ചു കഴിക്കുകയായിരുന്നു.