അ​ഭി​മു​ഖ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി​യെ മാ​ളി​ല്‍ വി​ളി​ച്ചു വ​രു​ത്തി; പാ​നീ​യം ന​ല്‍​കി ബോ​ധം​കെ​ടു​ത്തി കാ​റി​ല്‍​വ​ച്ച് ബ​ലാ​ല്‍​സം​ഗം ചെ​യ്തു…

മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ ശേ​ഷം യു​വ​തി​യെ മാ​ളി​ന്റെ ബേ​സ്മെ​ന്റി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത കാ​റി​ല്‍​വ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി.

എ​ന്‍​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​യ യു​വ​തി​യെ ജോ​ലി​ക്ക് അ​ഭി​മു​ഖ​ത്തി​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം മ​യ​ക്ക​മ​രു​ന്ന് ക​ല​ര്‍​ന്ന വെ​ള്ളം ന​ല്‍​കി പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ര്‍ 51 പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ജോ​ലി​യ്ക്കാ​യി ഇ​ന്റ​ര്‍​നെ​റ്റി​ല്‍ തി​ര​യു​ന്ന​തി​നി​ടെ​യാ​ണ് തു​ഷാ​ര്‍ ശ​ര്‍​മ എ​ന്ന​യാ​ളെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും അ​യാ​ള്‍ ത​നി​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​താ​യും യു​വ​തി പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച ജോ​ലി​ക്ക്് അ​ഭി​മു​ഖ​ത്തി​നാ​യി സ​ഹാ​റ​മാ​ളി​ല്‍ എ​ത്താ​നാ​യി യു​വ​തി​യോ​ട് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ യു​വ​തി മാ​ളി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

മാ​ളി​ന്റെ ഗേ​റ്റി​ല്‍ വ​ച്ച് ക​ണ്ടു​മു​ട്ടി​യ തു​ഷാ​ര്‍ യു​വ​തി​യെ മാ​ളി​ന്റെ ബേ​സ്മെ​ന്റ് പാ​ര്‍​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടെ​വ​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ല​ര്‍​ന്ന വെ​ള്ളം ന​ല്‍​കു​ക​യാ​യി​രു​ന്നു.

പാ​നീ​യം കു​ടി​ച്ച ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ത​ന്നെ കാ​റി​നു​ള്ളി​ലേ​ക്ക് ത​ള്ളി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ത​ന്നെ പാ​ര്‍​ക്കി​ങി​ല്‍ ത​നി​ച്ചാ​ക്കി കാ​ര്‍ ഓ​ടി​ച്ചു​പോ​യി. ഇ​ക്കാ​ര്യം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മാ​ള്‍ അ​ധി​കൃ​ത​രി​ല്‍ നി​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രേ ബ​ലാ​ത്സം​ഗം, ഭി​ഷ​ണി​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍​പ്പ​ടെ വി​വി​ധ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment