പല വിചിത്രമായ വാര്‍ത്തകളും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്നു ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ റോക്കര്‍ ബ്രോക്കാര്‍ഡ് വിക്ടോറിയന്‍ കാലഘട്ടത്തിലെ ഒരു സൈനികന്റെ ആത്മാവായ എഡ്വാര്‍ഡോയെ വിവാഹം കഴിച്ചുവെന്ന വാര്‍ത്ത.
2022 ഹാലോവീനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയില്‍ വച്ചായിരുന്നു ആത്മാവുമായുള്ള വിവാഹം നടന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി തന്റെ കിടപ്പുമുറിയില്‍ പ്രവേശിച്ചപ്പോഴാണ് ഇവര്‍ എഡ്വാര്‍ഡോയെ ‘കണ്ടുമുട്ടിയത്’
ആദ്യ കണ്ടുമുട്ടലില്‍ തന്നെ ശക്തമായ ബന്ധം അനുഭവപ്പെട്ടുവെന്നു പറഞ്ഞ ഇവര്‍ അഞ്ചുമാസത്തിനു ശേഷം വിവാഹമുറപ്പിക്കുകയായിരുന്നു.
വെയില്‍സിലെ ബാരി ഐലന്‍ഡില്‍ അവര്‍ ഹണിമൂണ്‍ ആഘോഷിക്കാനും പോയി. എന്നാലിപ്പോള്‍ ബ്രോക്കാര്‍ഡ് വിവാഹമോചനം ആഗ്രഹിക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ റോക്കര്‍ ബ്രോക്കാര്ഡും ഭര്‍ത്താവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഭര്‍ത്താവ് ഇപ്പോള്‍ അവരെ പിന്തുടരുന്നതായാണ് ആരോപണം
തന്റെ ജീവിതത്തില്‍ നിന്ന് അവനെ ഒഴിവാക്കാന്‍ അവര്‍ ഇപ്പോള്‍ ഒരു മന്ത്രവാദിയെ കൊണ്ടുവരാന്‍ ആലോചിക്കുന്നു. ‘എനിക്ക് തോല്‍വി സമ്മതിക്കാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഒരു പ്രേതത്തെ വിവാഹം കഴിച്ചത് ശരിയായില്ല’ എന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്.
‘പ്രേത ഭര്‍ത്താവിന്റെ’ പീഡനം മൂലം റോക്കര്‍ ബ്രോക്കാര്‍ഡ് മനസ്സില്‍ ഇരുണ്ട ചിന്തകളാല്‍ വലഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. ദാമ്പത്യം രക്ഷിക്കാന്‍, അവള് ഒരു സൈക്കാട്രിസ്റ്റിന്റെ സഹായം തേടുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവ് അത് ഗൗരവമായി എടുത്തില്ലെന്നും അവര്‍ പറയുന്നു.
തന്റെ ജീവിതം ഭര്‍ത്താവ് നരകതുല്യമാക്കി എന്നും ബ്രോക്കാര്‍ഡ് കൂട്ടിച്ചേര്‍ത്തു. കരയുന്ന ഒരു കുഞ്ഞിന്റെ നിലവിളി ഉപയോഗിച്ച് തന്നെ വേട്ടയാടുന്നു എന്നും അവര്‍ കുറ്റപ്പെടുത്തി.
‘ജീവിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ചടങ്ങില്‍ ഒരു തുറന്ന ക്ഷണമുണ്ടായിരുന്നു, അതില്‍ മര്ലിന് മണ്‍റോ, എല്‍വിസ് പ്രെസ്ലി, ഹെന്റി എട്ടാമന് എന്നിവര്‍ വിവാഹം നടന്ന ചാപ്പലില്‍ എത്തിയിരുന്നു എന്നും ഇവര്‍ വാദിച്ചിരുന്നു