ചണ്ഡീഗഡ്: പാനിപ്പത്തില്‍ മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിനു പിന്നാലെ മോഷണ ശ്രമത്തിനിടെ 41കാരിയെ കൊലപ്പെടുത്തി.
ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇവിടെനിന്നു മറ്റൊരു ക്രൂരതയുടെ വാര്‍ത്തയും പുറത്തുവന്നത്.
കൊല്ലപ്പെട്ട സ്ത്രീ മറ്റൊരു കുടുംബത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ കേസ് എടുത്തതായി പോലീസ്.
ആയുധങ്ങളുമായെത്തിയ നാലു പേര് വീട്ടില്‍ അതിക്രമിച്ച് കയറിയാണു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. കുടുംബാംഗങ്ങളെ ബന്ദിച്ചശേഷം അക്രമികള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.