ഐസ്ക്രീമുകൾ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ഐസ്ക്രീം വൈറലാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള കോൺ ഐസ്ക്രീമാണത്.
10 അടി 1.26 ഇഞ്ച് ഉയരത്തിലുള്ള ഈ ഐസ്ക്രീം കോൺ ലോക റിക്കാർഡുകളിൽ ഇടം നേടിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ ഈ വലിയ ഐസ്ക്രീമിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു.
നോർവേ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഐസ്ക്രീം കോൺ നിർമിച്ചത്. അത് അവർക്ക് ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ്ക്രീം കോൺ’ എന്ന പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തു.
ഐസ്ക്രീം ബ്രാൻഡായ ഹെന്നിഗ്-ഓൾസെൻ 2015-ൽ 3.08 മീറ്റർ ഉയരമുള്ള ഐസ്ക്രീം കോൺ ഉണ്ടാക്കി റിക്കാർഡ് നേടിയിരുന്നു.
കോൺ തയാറാക്കാൻ 60 ലിറ്റർ ചോക്ലേറ്റും 110 കിലോ വാഫിൾ ബിസ്കറ്റുമാണ് ഉപയോഗിച്ചത്. പിന്നീട് ഫാക്ടറിയിൽ നിന്ന് ഒരു ഇവൻ്റ് വേദിയിലേക്ക് ഹെലികോപ്റ്ററിൽ ഐസ്ക്രീം എയർലിഫ്റ്റ് ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, ഭീമൻ കോണിന് 1,000 ലിറ്ററിലധികം ഐസ്ക്രീം നിറയ്ക്കാൻ കഴിഞ്ഞു. ഇത് കുറഞ്ഞത് 10,800 പേർക്ക് എങ്കിലും കഴിക്കാൻ മാത്രമുണ്ട്.