തിരുവനന്തപുരം: നടി റോഷ്നയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദു. മേയറുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയ ഡ്രൈവര്‍ യദു തന്നോടും മോശമായി പ്രതികരിച്ചിരുന്നുവെന്ന് സിനിമ താരം റോഷ്ന വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു യദു.
അവർക്ക് പെണ്ണ് എന്ന പരിഗണന നൽകുന്നതുകൊണ്ടാണോ എല്ലാവരും അവരോടൊപ്പം നിൽക്കുന്നത്. മനപൂർവം തന്നെ കരി വാരിത്തേക്കാൻ ശ്രമിക്കുകയാണ്. വഴിക്കടവ് സർവീസ് നടത്തിയതായി ഓർമയില്ലെന്ന് യദു പറഞ്ഞു. ഡിപ്പോയിൽ പരിശോധിച്ചാലേ ഇത് പറയാൻ കഴിയുകയുള്ളൂവെന്നാണ് യദു പറയുന്നത്.
മേയറുമായുള്ള തർക്കം നടന്ന ശേഷം ഇത്രയും ദിവസത്തിനു ശേഷമാണ് ഇവർ രംഗത്തു വരുന്നത്. ഇതിന്റെ പിന്നിലുള്ള ഉദ്ദേശ ശുദ്ധി എന്താണെന്ന് അറിയില്ലന്നും യദു പറഞ്ഞു. ഒരാളെ ബുദ്ധിമുട്ടിക്കുന്നതിന് കണക്കില്ലേയെന്നും യദു ചോദിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ മാനസികമായും പാര്‍ട്ടിയുടെ പേരിലും വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും യദു പറഞ്ഞു. അതിനാൽ തന്നെയാണ് താൻ കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.