ചിക്കമംഗളൂരു: മുജ്ജന്മ ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. പ്രദീപ് ഉള്ളാല്‍ ആണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേന യുവതി ഇയാളെ പരിചയപ്പെടുന്നത്.
ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്. 2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ജന്മത്തിൽ നമ്മൾ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും അലസിപ്പോയെന്നും പരാതിയില്‍ പറയുന്നു. പഞ്ചാബിൽനിന്നുള്ള യുവതിയുടെ കുടുംബം 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നത്.