ബാ​ർ ഹോ​ട്ട​ലി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി യു​വാ​വ് ജി​വ​നൊ​ടു​ക്കി; ശ​രീ​രം ര​ണ്ടാ​യി മു​റി​ഞ്ഞ നി​ല​യി​ൽ

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ൽ ബാ​ർ ഹോ​ട്ട​ലി​ന്‌ മു​ക​ളി​ൽ നി​ന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. വൈ​റ്റി​ല പൊ​ന്നു​രു​ന്നി മാ​മ്പ്ര കു​രി​ശു​മൂ​ട്ടി​ൽ വീ​ട്ടി​ൽ ക്രി​സ്‌ ജോ​ർ​ജ്‌ ഏ​ബ്ര​ഹാ(23)​മി​നെ​യാ​ണ്‌ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് 12ന്‌ ​ക​ട​വ​ന്ത്ര ജം​ഗ്ഷ​നി​ലു​ള്ള ബാ​ർ ഹോ​ട്ട​ലി​ലാ​യി​രു​ന്നു സം​ഭ​വം.

എ​തി​ർ വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ക്രി​സ്‌ ബാ​റി​ന് മു​ക​ളി​ൽ നി​ന്നു ചാ​ടു​ന്ന​ത് ക​ണ്ട​ത്. വീ​ഴ്‌​ച​യി​ൽ ഹോ​ട്ട​ലി​ന്‍റെ ഗേ​റ്റി​ൽ ത​ട്ടി ഇ​യാ​ളു​ടെ കാ​ല് വേ​ർ​പ്പെ​ട്ടു.

മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ഇം​ഗ്ലീ​ഷി​ലെ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി. ‘എ​ല്ലാ ന​ല്ല കാ​ര്യ​ങ്ങ​ളും ഒ​രി​ക്ക​ൽ അ​വ​സാ​നി​ക്ക​ണം. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ന​ല്ല കാ​ര്യ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. ഞാ​നും അ​തി​നൊ​പ്പം മ​രി​ക്ക​ണം’ എ​ന്ന്‌ അ​ർ​ഥം വ​രു​ന്ന വാ​ക്കു​ക​ൾ ഇം​ഗ്ലീ​ഷി​ൽ പ്രി​ന്‍റ് ചെ​യ്‌​ത ക​ട​ലാ​സാ​ണ് ല​ഭി​ച്ച​ത്‌.

ക​ട​ലാ​സി​ന്‍റെ താ​ഴ​ത്താ​യി പേ​ന കൊ​ണ്ട്‌ ‘എ​ന്നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ ഏ​തെ​ങ്കി​ലും പ​ള്ളി​യി​ൽ അ​ട​ക്ക​ണം. ഇ​താ​ണ്‌ എ​ന്‍റെ ഒ​രേ​യൊ​രു അ​ന്ത്യാ​ഭി​ലാ​ഷം’ എ​ന്നും എ​ഴു​തി​യി​രു​ന്നു. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല.

എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന്‌ കേ​സെ​ടു​ത്തു. ബി​ബി​എ വി​ദ്യാ​ർ​ഥി​യാ​യ ക്രി​സ്‌ പ​ഠ​നം ക​ഴി​ഞ്ഞ്‌ വി​ദേ​ശ​ത്തേ​യ്‌​ക്ക്‌ പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്‌ വി​ട്ടു കൊ​ടു​ത്തു.

 

Related posts

Leave a Comment