കൊച്ചി: ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ പതിനേഴുകാരൻ റെയിൽവേ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലിൽ വീട്ടിൽ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ മകൻ ആന്റണി ജോസാണ് മരിച്ചത്.
സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതാണ് ആന്റണിയും സുഹൃത്തുക്കളും. തുടർന്ന് ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിന് മറുവശത്തേക്ക് കടന്നു.
ആന്റണി മറുഭാഗത്തേക്ക് ഇറങ്ങാൻ ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൂട്ടുകാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.