ക​ടു​വ​യു​മാ​യി ഒന്നിച്ച് നീ​ന്തി കു​ളി​ച്ച് യു​വ​തി; ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ശ്ര​ദ്ധ നേ​ടി വീ​ഡി​യോ

മൃ​ഗ​ങ്ങ​ളു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന വീ​ഡി​യോ​ക​ൾ പ​ല​പ്പോ​ഴും ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ, അ​ത്ത​ര​മൊ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി​. ഒ​രു സ്ത്രീ ​നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ക​ടു​വ​യു​മാ​യി ആ​സ്വ​ദി​ച്ച് നീ​ന്തു​ന്ന​താ​ണ് സം​ഭ​വം.

റി​യോ ലി​ല്ലി എ​ന്നാ​ണ് ഈ ​യു​വ​തി​യു​ടെ പേ​ര്. അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള യു​വ​തി മ​ർ​ട്ടി​ൽ ബീ​ച്ച് സ​ഫാ​രി എ​ന്ന മൃ​ഗ​ശാ​ല ന​ട​ത്തു​ക​യാ​ണ്. ആ​ന​ക​ൾ, സിം​ഹ​ങ്ങ​ൾ, ക​ടു​വ​ക​ൾ, ഗൊ​റി​ല്ല​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി മൃ​ഗ​ങ്ങ​ൾ ഈ ​മൃ​ഗ​ശാ​ല​യി​ലു​ണ്ട്. ഈ ​മൃ​ഗ​ങ്ങ​ൾ ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യി​ല്ല. ഇ​വ​യ്ക്കൊ​പ്പം ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ അ​ങ്ങോ​ട്ടേ​ക്ക് ആളുകൾ പോ​കു​ന്നു​ണ്ട്.

വൈറൽ വീഡിയോയിൽ നീ​ന്ത​ൽ​ക്കു​ള​ത്തി​നു​ള്ളി​ൽ ക​ടു​വ റി​യോ​യു​ടെ പു​റ​കി​ൽ സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​ത് കാ​ണാം. അ​വ​ളും വ​ള​രെ സ​ന്തോ​ഷ​വ​തി​യാ​യാ​ണ്. ‘എ​ൻ്റെ ക​ടു​വ സു​ഹൃ​ത്ത് ല​ക്ഷ്മ​ണ​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​വ​ർ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​വ​യും അ​വ​ളെ ഒ​ന്ന് നോ​ക്കി എ​ന്നി​ട്ട് അ​വ​ളു​ടെ പു​റ​കി​ൽ സു​ഖ​മാ​യി ഇ​രി​ക്കു​ന്നു. ഈ ​വീ​ഡി​യോ റി​യോ ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ 23 ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ഈ ​വീ​ഡി​യോ ലൈ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​ത് ഷെ​യ​ർ ചെ​യ്യു​ക​യും ചെ​യ്തു. വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി ക​മ​ന്‍റു​ക​ളും വ​ന്നി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment